city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാ­സി കോണ്‍­ഗ്ര­സ് നേതാ­വി­നെ നെ­റ്റ് കോ­ളില്‍ വധ­ ഭീ­ഷ­ണി­മു­ഴക്കി­യ 5 പേര്‍­ക്കെ­തി­രെ കേസ്

പ്രവാ­സി കോണ്‍­ഗ്ര­സ് നേതാ­വി­നെ നെ­റ്റ് കോ­ളില്‍ വധ­ ഭീ­ഷ­ണി­മു­ഴക്കി­യ 5 പേര്‍­ക്കെ­തി­രെ കേസ്
കാസര്‍­കോട്: പ്രവാ­സി കോണ്‍­ഗ്ര­സ് നേതാ­വി­നെ ഗള്‍ഫില്‍ നിന്നും ഇന്റര്‍­നെറ്റ് കോ­ളി­ലൂ­ടെ വധ ഭീഷ­ണി മു­ഴക്കിയ അ­ഞ്ച് പേ­രെ പോ­ലീ­സ് തി­രി­ച്ച­റി­യു­കയും ഇ­വര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കു­കയും ചെ­യ്തു. ചൗക്കി മ­യില്‍പാ­റ­യി­ലെ റഹ്മ­ത്ത് മ­ന്‍­സി­ലില്‍ സി.എച്ച്. അ­ബ്ദുല്ല­യു­ടെ മ­കന്‍ നാംഹനീഫയെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തിന് കല്ല­ങ്കൈ­ലെ ഉ­സ്­മാന്‍, ചൗ­ക്കി­യി­ലെ നസീര്‍, കല്ല­ങ്കൈ­ലെ അര്‍­ഷാദ്, ഇ­പ്പോള്‍ ഗള്‍ഫി­ലു­ള്ള അ­നസ്, ഗള്‍­ഫില്‍ ത­ന്ന­യു­ള്ള ചൗ­ക്കി­യി­ലെ മു­ഹമ്മ­ദ് കു­ഞ്ഞി എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സെ­ടു­ത്ത­ത്.

ഒ­രാഴ്­ച മു­മ്പാ­ണ് ഇന്റര്‍­നെറ്റ് കോ­ളി­ലൂ­ടെ നാംഹനീ­ഫയു­ടെ മൊ­ബൈലി­ലേ­ക്ക് വി­ളി­ച്ച് സം­ഘം വധഭീ­ഷ­ണി­മു­ഴ­ക്കി­യത്. സംഭവ­ത്തിന് ഏ­താനും ദിവ­സം മു­മ്പ് ചൗ­ക്കി­യില്‍ ക്രിക്ക­റ്റ് ക­ളിച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന കുട്ടി­കള്‍ അ­ടി­ച്ച പന്ത് ഒ­രു പാല്‍ വ­ണ്ടി­യു­ടെ ഗ്ലാസില്‍ കൊണ്ട് തകര്‍ന്നിരുന്നു. ഈ പ്രശ്‌നത്തില്‍ ഇ­ട­പെട്ട നാംഹനീഫ മ­ധ്യ­സ്ഥ ചര്‍­ച­യി­ലൂ­ടെ പ്രശ്‌നം പരി­ഹ­രി­ച്ചി­രു­ന്നു.

ഇ­തിന് ശേ­ഷം ഏ­താനും പേര്‍ പ്രശ്‌നത്തി­ലി­ട­പെട്ട­തി­ന്റെ പേ­രില്‍ നാംഹനീഫയെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­രുന്നു. ഈ സംഭവ­ത്തില്‍ പോ­ലീ­സില്‍ പാ­രാ­തി നല്‍­കി­യ­തി­ന്റെ പേ­രി­ലാ­ണ് നാംഹനീഫയെ ഗള്‍ഫില്‍ നിന്നും നെറ്റ് കോള്‍ വ­ഴി കൊല്ലു­മെ­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യത്. പോ­ലീ­സ് സൈബര്‍ സെല്ലി­ന്റെ സ­ഹാ­യ­ത്തോ­ടെ നടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ഉ­സ്­മാ­നെ ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത­തോ­ടെ­യാ­ണ് മ­റ്റ് പ്ര­തിക­ളെ കു­റി­ച്ചു­ള്ള സൂ­ചനകള്‍ ലഭി­ച്ചത്. കേ­സില്‍ കൂ­ടു­തല്‍ പ്ര­തികള്‍ ഉ­ണ്ടെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia