പ്രവാസി നേതാവിന് ഗള്‍ഫില്‍ നിന്നും വധ ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി
Oct 13, 2012, 19:02 IST
ചൗക്കിയിലെ പ്രവാസി നേതാവ് നാം ഹനീഫയെയാണ് ഗള്‍ഫില്‍ നിന്നും ഫോണ്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രവാസി കോണ്‍ഗ്രസ് നേതാവും രാജീവ്ഗാന്ധി കള്‍ചറല്‍ സെന്റര്‍ സെക്രട്ടിറിയുമാണ് നാം ഹനീഫ.
രണ്ട് ദിവസം മുമ്പ് വൈകുന്നേരം ചൗക്കിയില്‍ ഒരു കടയ്ക്ക് സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ എറിഞ്ഞ പന്ത് ഒരു പാല് വണ്ടിയില്‍ കൊണ്ട് ഗ്ലാസ് പൊട്ടിയിരുന്നു. ഈ സംഭവത്തില്‍ നാം ഹനീഫ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ പാല് വണ്ടിക്കാരില്‍ ഒരാള്‍ നാം ഹനീഫയെ അസഭ്യം പറയുകയും ഇത് സംബന്ധിച്ച് നാം ഹനീഫ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഗള്‍ഫില്‍ നിന്നും ഇത്തരം കാര്യങ്ങളിലൊന്നും ഇനി ഇടപെടേണ്ടതില്ലെന്നും ഇടപെട്ട് കളിച്ചാല്‍ തട്ടിക്കളയുമെന്നും ഭീഷണിപ്പെടുത്തിയത്.
ഇത്തരത്തില്‍ നാട്ടിലുള്ളവരെ നെറ്റ് കോള്‍വഴി ഭീഷണിപ്പെടുത്തുന്ന സംഭവം വ്യാപകമായതോടെ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ശന നടപടിക്കൊരുങ്ങുകയാണ്. ഗള്‍ഫ് പോലീസുമായി ബന്ധപ്പെട്ടുകൊണ്ടു തന്നെ ഇത്തരക്കാരെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമാണ് തീരുരുമാനിച്ചിട്ടുള്ളതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലപ്പോഴും ഗള്‍ഫില്‍ നിന്നും മറ്റുമുള്ള ഇത്തരം നെറ്റ് കോള്‍ ഭീഷണികള്‍ പലരും അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇക്കാര്യത്തില്‍ പരാതി നല്കിയാല് നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Murder-Attempt, Case, Chawki, Internet-Case, Phone-Call, Police, Youth-Congress, Kasaragod, Kerala







