city-gold-ad-for-blogger

പ്രദേശവാസികളെ ശല്യം ചെയ്തുവന്നയാള്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 12.05.2016) പ്രദേശവാസികളെ ശല്യം ചെയ്തുവന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി സ്വദേശി ഇസ്മാഈലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇസ്മാഈല്‍ സ്ഥിരമായി നാട്ടുകാരുടെ സമാധാന ജീവിതത്തിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതി. ഇയാളുടെ ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് ഒരുമണിക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും ഒരാളെ ബലമായി കാറില്‍ കയറ്റിയിരുത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ഇസ്മാഈല്‍ എന്ന് പോലീസ് വെളിപ്പെടുത്തി.

പ്രദേശവാസികളെ ശല്യം ചെയ്തുവന്നയാള്‍ക്കെതിരെ കേസെടുത്തു

Keywords: Police books case against man for disturbing people ,Kasaragod, Chawki, Police, Case, Accuse, Peace, Disturbance, Car, Blackmailing, People.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia