പൊയിനാച്ചി അപകടം: മാതൃകയായി നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും രക്ഷാപ്രവര്‍ത്തനം
Apr 3, 2016, 13:00 IST
പൊയ്‌നാച്ചി: (www.kasargodvartha.com 03.04.2016) പൊയ്‌നാച്ചിയില്‍ രണ്ടുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടവരുത്തിയ വാഹനാപകടത്തില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകയായി. ശനിയാഴ്ച രാത്രി 11.30 മണിയോടെ പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ച വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അടക്കമുള്ളവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഉറക്കമൊഴിഞ്ഞ് വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.
തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആംബുലന്‍സും ഉപയോഗിച്ചു. കുനിയില്‍ ജംഷാദ്, നിസാം ബല്ലാകടപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരായ മുനീര്‍, വിനു, മുസ്തഫ തുടങ്ങിയവരും അപകടസ്ഥലത്ത് നടത്തിയത് സമാനതകളില്ലാത്ത സേവനമാണ്. ഇ വൈ സി സി എരിയാലിന്റെ പ്രവര്‍ത്തകരും പാതിരാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രധാനപങ്കാളികളായി.
Related News:
പൊയിനാച്ചി അപകടം; കാസര്‍കോട് നഗരസഭാ കൗണ്‍സിലറും ഗുരുതരാവസ്ഥയില്‍
പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം
Keywords: Poinachi, Accident, Club, Thalangara, Eriyal, kasaragod, Ambulance,Poinachi accident: Rescue of natives.