city-gold-ad-for-blogger

രാത്രിയില്‍ ഓട്ടോയില്‍ വെച്ച് മൊബൈല്‍ നഷ്ടപ്പെട്ട യുവ മതപ്രഭാഷകന് പിങ്ക് പോലീസിന്റെ സഹായം; മണിക്കൂറുകള്‍ക്കുള്ളില്‍ മൊബൈല്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 22.05.2018) രാത്രിയില്‍ ഓട്ടോയില്‍ വെച്ച് മൊബൈല്‍ നഷ്ടപ്പെട്ട യുവ മതപ്രഭാഷകന് പിങ്ക് പോലീസിന്റെ സഹായം. മണിക്കൂറുകള്‍ക്കുള്ളില്‍ മൊബൈല്‍ കണ്ടെത്തി തിരിച്ചേല്‍പിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി ഓട്ടോറിക്ഷ പിടിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയ മലപ്പുറം സ്വദേശിയായ യുവ മതപ്രഭാഷകന്‍ മറ്റൊരു സ്ഥലത്തേക്ക് വാടക പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാടകയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.

തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ തിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീടാണ് മൊബൈല്‍ നഷ്ടപ്പെട്ട വിവരം യുവാവ് അറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസിനോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പോലീസ് വിളിച്ചപ്പോള്‍ ഒരാളെടുക്കുകയും മൊബൈല്‍ തിരിച്ചുനല്‍കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ മംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും വഴിക്ക് എവിടെയെങ്കിലും ഏല്‍പിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

രാത്രിയില്‍ ഓട്ടോയില്‍ വെച്ച് മൊബൈല്‍ നഷ്ടപ്പെട്ട യുവ മതപ്രഭാഷകന് പിങ്ക് പോലീസിന്റെ സഹായം; മണിക്കൂറുകള്‍ക്കുള്ളില്‍ മൊബൈല്‍ കണ്ടെത്തി

ഇതേതുടര്‍ന്ന് ഉപ്പള പോലീസ് എ്‌യ്ഡ് പോസ്റ്റില്‍ ഇയാള്‍ ഫോണ്‍ ഏല്‍പിച്ചതായി പിങ്ക് പോലീസിനെ അറിയിച്ചു. പിറ്റേ ദിവസം ഫോണ്‍ മതപ്രഭാഷകനെ ഏല്‍പിച്ച് പിങ്ക് പോലീസ് മാതൃകാപരമായ പ്രവര്‍ത്തകനമാണ് നടത്തിയത്. പിങ്ക് പോലീസ് എസ്‌ഐ ചന്ദ്രിക, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനിത, ഡ്രൈവര്‍ ബിന്ദു എന്നിവരാണ് യുവാവിന് തുണയായത്.

സ്ത്രീകള്‍ക്ക് ഏതു സമയത്തും നിര്‍ഭയമായി സഞ്ചരിക്കാന്‍ സഹായം നല്‍കുന്നതിനാണ് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി പിങ്ക് പോലീസ് സേവനമനുഷ്ടിക്കുന്നത്. ഇതിനകം തന്നെ നിരവധി സ്ത്രീകള്‍ക്ക് അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സംരക്ഷണം നല്‍കിയതായി പിങ്ക് പോലീസ് അധികൃതര്‍ പറഞ്ഞു. ഇതിനിടയിലാണ് അവിചാരിതമായി ഇത്തരമൊരു സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞതെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് ഏതു സമയത്തും പിങ്ക് പോലീസിന്റെ 1515 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Also Read:
കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Pink police, Mobile, Railway station, Pink police helps Youth; Missed mobile phone recovered.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia