city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്: (www.kasargodvartha.com 11.05.2018) കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം. രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം. സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പിങ്ക് പോലീസ് കാസര്‍കോട്ടും പ്രവര്‍ത്തനം ആരംഭിച്ചു. നാല് വനിതാ എസ്.ഐമാരും, ആറ് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും രണ്ട് വനിതാ പോലീസ് ഡ്രൈവര്‍മാരുമാണ് പിങ്ക് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അനുവദിച്ചിരിക്കുന്നത്.

ഇനി സ്ത്രീകള്‍ക്ക് പേടി കൂടാതെ നടക്കാം. സേവനം ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ പിങ്ക് പോലീസ് സംരക്ഷണത്തിനായി എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാസര്‍കോട് പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചാണ് പിങ്ക് പോലീസിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ വെള്ളിയാഴ്ച രാവിലെ നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ കാസര്‍കോട് പുതിയ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനവും നടന്നു.

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

പിങ്ക് പോലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. പിങ്ക് പോലീസിനായി രണ്ട് വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്ടാണ് രണ്ട് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ കാഞ്ഞങ്ങാട്ടേക്കും സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരം.

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

കാസര്‍കോട്ടെ സ്ത്രീകള്‍ക്ക് ഇനി പിങ്ക് പോലീസിന്റെ സംരക്ഷണം; രാത്രിയിലും നിര്‍ഭയമായി സഞ്ചരിക്കാം

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിങ്ക് പട്രോള്‍ സഹായത്തിനു വിവരങ്ങള്‍ അറിയക്കുന്നതിന് ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനം കഴിയുന്നത്ര വേഗം എത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടാതെ പൊതുസ്ഥലങ്ങളിലും സ്‌കൂള്‍, കോളജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പോലീസ് പട്രോളിങ് നടത്തും.

സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്‍പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പോലീസ് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.

വനിതാ പോലീസ് ഓഫീസര്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളുമായാണ് പട്രോള്‍ നടത്തുക. സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തുക. ജിഐഎസ് - ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിന് സഹായകമായ സോഫ്റ്റ് വെയറാണ് പിങ്ക് പോലീസിന്റെ സേവനത്തിനായി ഉപയോഗിക്കുന്നത്. കാസര്‍കോട്ട് പിങ്ക് പോലീസ് എസ്.ഐമാരായി കെ. ഗീത, ം.വി. ഓമന, പി.ആര്‍ ചന്ദ്രിക, പി.കെ. ചന്ദ്രിക, സിവില്‍ പോലീസ് ഓഫീസര്‍മാരായി രാജലക്ഷ്മി, അനിത, സീമ, സന്ധ്യ, പ്രീത, അജിത, ഡ്രൈവര്‍മാരായ ബിന്ദു, കലാവതി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

എം പ്രദീപ് കുമാര്‍ (ക്രൈംബ്രാഞ്ച് ഡി വൈ എസ് പി), പി അജിത് കുമാര്‍ (സബ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട്), ഫിലിപ്പ് തോമസ്‌ (സബ് ഇന്‍സ്‌പെക്ടര്‍ കണ്‍ട്രോള്‍ റൂം), രാജീവന്‍ കെ പി വി (ജനമൈത്രി സി ആര്‍ ഒ കാസര്‍കോട്) എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Pink police service, Kerala, News, Inauguration, Women, Top-Headlines, Pink police service started in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL