city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോള്‍ ബങ്ക് മാനേജരുടെ പണം തട്ടിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതികള്‍ വീണ്ടും റിമാന്‍ഡില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/08/2016) തങ്കയത്തെ പെട്രോള്‍ ബങ്ക് മാനേജര്‍ കരിവെള്ളൂര്‍ കുണിയലിലെ റിട്ട. അധ്യാപകന്‍ കെ രാമകൃഷ്ണനെ ആക്രമിച്ച ശേഷം മൂന്നര ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

രാമന്തളി തുരുത്തുമ്മലിലെ മിഥുന്‍ കൃഷ്ണന്‍ (24), സഹോദരന്‍ യദു കൃഷ്ണന്‍, പയ്യന്നൂര്‍ തായിനരിയിലെ മുഹമ്മദ് ഷഹാദ് ഖാന്‍ (20), മംഗളൂരു ബണ്ട്വാള്‍ സ്വദേശി ഉബൈദ് (21), തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ മുബാറക്ക് എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.

പ്രതികളില്‍ മിഥുന്‍ കൃഷ്ണന്‍, ഷവാദ് ഖാന്‍ ഉബൈദ് എന്നിവരെ വൈകുന്നേരത്തോടെ സംഭവസ്ഥലത്തും പെട്രോള്‍ ബങ്കിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. രാമകൃഷ്ണനെ ആക്രമിച്ച് പണം കൊള്ളയടിച്ച പാലത്തിനും മരമില്ലിനും മധ്യെയുള്ള സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചു കൊടുത്തു.

തെൡവടുപ്പ് പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച രാവിലെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഒരാഴ്ച മുമ്പാണ് തങ്കയത്തെ പെട്രോള്‍ പമ്പ് അടച്ച ശേഷം സ്‌കൂട്ടറില്‍ അന്നത്തെ കലക്ഷന്‍ പണമടങ്ങിയ ബാഗുമായി വീട്ടിലേക്ക് പോവുകയായിരുന്ന രാമകൃഷ്ണനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തത്.

സ്‌കൂട്ടറില്‍ ബൈക്കിടിച്ച് രാമകൃഷ്ണനെ വീഴ്ത്തിയ ശേഷം തൊട്ടടുത്ത വയലിലേക്ക് സംഘം വലിച്ചെറിയുകയും സ്‌കൂട്ടറുമായി സംഘം സ്ഥലം വിടുകയുമായിരുന്നു. സ്‌കൂട്ടര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവ ദിവസം വൈകുന്നേരം ഏഴു മണി മുതല്‍ പെട്രോള്‍ ബങ്ക് മാനേജരുടെ പണം തട്ടിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ സംഘം നടത്തിവരികയായിരുന്നു.

രാമകൃഷ്ണന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ അക്രമവും കവര്‍ച്ചയും നടത്തിയത്. കഞ്ചാവ്, വാഹനമോഷണം തുടങ്ങിയ കേസുകളില്‍ അഞ്ചംഗ സംഘത്തിലെ ചിലര്‍ പ്രതികളുമാണ്. രാമകൃഷ്ണന്റെ ബാഗിലുണ്ടായിരുന്ന എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ എ ടി എം കൗണ്ടറില്‍ കയറിയതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചത്.

കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ വെച്ചാണ് അഞ്ച് പ്രതികളേയും നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1,44,300 രൂപയും പോലീസ് പിടി കൂടിയിരുന്നു. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ഉപയോഗിച്ച് പ്രതികള്‍ മംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് ആഢംബര ജീവിതം നയിക്കുകയായിരുന്നു. മംഗളൂരുവിലെ ലോഡ്ജില്‍ മുറിയെടുത്താണ് സംഘം മദ്യത്തിനും മറ്റുമായി വലിയ തോതില്‍ പണം ധൂര്‍ത്തടിച്ചത്.

Related News:
പെട്രോള്‍ ബങ്ക് ഉടമയെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ റിമാൻഡിൽ

പെട്രോള്‍ പമ്പ് ഉടമയെ കൊള്ളയടിച്ച പ്രതികള്‍ എ ടി എം കൗണ്ടറിലെ സിസിടിവിയില്‍ കുടുങ്ങി; പിന്നില്‍ തൃക്കരിപ്പൂരിലേയും പടന്നയിലേയും യുവാക്കള്‍


തൃക്കരിപ്പൂരില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു


പെട്രോള്‍ ബങ്ക് മാനേജരുടെ പണം തട്ടിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതികള്‍ വീണ്ടും റിമാന്‍ഡില്‍

Keywords: Kasaragod, Petrol, Remand, Court, Cash, Police, ATM, Manager, Case, Scootter, Neeleswaram, Petrol pump robbery: accused remanded.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia