city-gold-ad-for-blogger

21 കോടി രൂപ ചിലവില്‍ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജ് മെയ് 19ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉല്‍ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 15.05.2018) കുണ്ടംകുഴി -മുളിയാര്‍ - ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പയസ്വിനി പുഴയ്ക്ക് കുറുകെ 21 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജ് മെയ് 19ന് രാവിലെ 10 ന്  ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉല്‍ഘാടനം ചെയ്യും .ഉല്‍ഘാടന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം പാണ്ടിക്കണ്ടം പയസ്വിനി ഗ്രൗണ്ടില്‍ ചേര്‍ന്നു

കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പ്രഭാകരന്‍ അധ്യക്ഷനായി. എ ദാമോദരന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, കെ മുരളീധരന്‍, എം ഗോപാലകൃഷ്ണന്‍,   ,പവിത്രന്‍, എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍,  എ അനൂപ് എന്നിവര്‍ സംസാരിച്ചു. സി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വി കൃപാ ജ്യോതി നന്ദിയും പറഞ്ഞു.

  21 കോടി രൂപ ചിലവില്‍ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോസ് ബാര്‍ കം ബ്രിഡ്ജ് മെയ് 19ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉല്‍ഘാടനം ചെയ്യും

ഭാരവാഹികള്‍: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍ (ചെയര്‍മാന്‍) മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപാടി (വൈ ചെയര്‍മാന്‍) എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ കെ എന്‍ സുഗുണന്‍ (കണ്‍വീനര്‍) എ അനൂപ് (ജോയിന്റ്കണ്‍വീനര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Panchayath, Bridge, Inauguration, Minister, Mathew T Thomas, Crossbar com Bridge, Pandikandam crossbar com bridge Inauguration on may 19 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia