കൊയ്തറിയാന്‍, കൊയ്ത്തിനെയറിയാന്‍ അരിവാളുമായവര്‍ മണ്ണിലിറങ്ങി
Oct 30, 2016, 12:06 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 30/10/2016) കൊയ്തറിഞ്ഞും, കൊയ്ത്തിനെയറിഞ്ഞും കാഞ്ഞങ്ങാട് നെഹ് റു കോളജിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ്. ഉദയം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്ത്വത്തില്‍, എടയാട്ട് വയലില്‍ മൂന്നേക്കറോളം വരുന്ന പാടത്താണ് കൃഷിയിറക്കിയത്. വിളവെടുപ്പിന്റെ സമയത്ത് ഇവരെ സഹായിക്കാനെത്തിയതായിരുന്നു നെഹ്‌റു കോളജ് എന്‍എസ്എസ് കുടുംബാംഗങ്ങള്‍.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി ഗീത അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം മോഹനന്റെ നേതൃത്വത്തില്‍ 45 ല്‍ പരം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പഞ്ചായത്തംഗം ഷംസുദ്ദീന്‍ തെക്കില്‍, ഡോ. എം മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഘത്തിന്റെ അംഗങ്ങളായ ചന്ദ്രന്‍ തെക്കേക്കര, സുരേഷ് എടയാട്ട്, കെ ടി രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നിതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി പങ്കെടുക്കുമെന്നും വളണ്ടിയര്‍ സെക്രട്ടറി അനൂപ് അഭിപ്രായപ്പെട്ടു.
Keywords: Kasaragod, NSS, Inauguration, Farming, Nehru College, Students, Volunteers, Kallatra Abdul Khadar Haji, Secretary.