തൃക്കണ്ണാട് ഓവുചാലില്ല; കെ എസ് ടി പി പണിത റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു
Jun 8, 2016, 10:30 IST
പാലക്കുന്ന്: (www.kasargodvartha.com 08.06,2016) തൃക്കണ്ണാട് ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ കെ എസ് ടി പി പണിത റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു.
കെ എസ് ടി പി ഈ ഭാഗത്ത് റോഡിന്റെ പണി പൂര്‍ത്തിയാകുകയും കള്‍വര്‍ട്ട് നിര്‍മ്മിക്കുകയും ചെയ്തിരുന്നെങ്കിലും കള്‍വര്‍ട്ടിലേക്ക് ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി നില്‍ക്കുകയാണ്.
വേനല്‍മഴ ശക്തമായി തുടങ്ങിയാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് റോഡിലെ മഴവെള്ളം ചീറ്റിയടിക്കുന്നുവെന്നും പരാതിയുണ്ട്. കെട്ടിനില്‍ക്കുന്ന മഴവെള്ളം കടന്ന് കടകളില്‍ കയറാന്‍ ഉപഭോക്താക്കളും മടിക്കുന്നു. തൃക്കണ്ണാട്ടെ ഓട്ടോറിക്ഷാ സ്റ്റാന്റഡ് ഇപ്പോള്‍ തന്നെ വെള്ളത്തിനടിയിലായി.
Keywords: Kasaragod, Palakunnu, Vehicles, Rain, Water, Road, Shop, Auto Rickshaw, Culvert, Complaint.