city-gold-ad-for-blogger

നെഹ്‌റു യുവകേന്ദ്ര യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 09.06.2016) നെഹ്‌റു യുവകേന്ദ്ര കുമ്പള ജിഎസ്ബിഎസ് സ്‌കൂളില്‍ യൂത്ത് പാര്‍ലമെന്റും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. പാച്ചുമാസ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ജൂണ്‍ 21 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി യോഗ ബോധവല്‍ക്കരണവും പരിശീലനവും നടന്നു. സ്‌കൂളിലെ എന്‍എസ്എസ് അംഗങ്ങളും പരിപാടിയി പങ്കെടുത്തു.

കുമ്പള പഞ്ചായത്ത് വികസന സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദലി അധ്യക്ഷനായി. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പുണ്ടരീകാക്ഷ കെ എല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ രമേശ് ഭട്ട്, സ്‌കൂള്‍ ടീച്ചര്‍ ജോണി കുട്ടുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.

അഡീഷണല്‍ എസ് ഐ സോമയ്യ സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സെക്ഷനുകളിലായി കുമ്പള സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഷ്‌റഫ് കെ കെ നാരായണന്‍ മുള്ളേരിയ (ആര്‍ട്ട് ഓഫ് ലിവിംഗ്) നിര്‍മ്മല്‍ കുമാര്‍(എച്ച് ആര്‍ ഡി ട്രെയിനര്‍) എന്നിവര്‍ ക്ലാസെടുത്തു. നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍മാരായ വൈശാഖ്, സയ്യിദ് സവാദ് എന്നിവര്‍ പങ്കെടുത്തു. ടി എം അന്നമ്മ സ്വാഗതവും മസ്ദൂക് നന്ദിയും പറഞ്ഞു.

നെഹ്‌റു യുവകേന്ദ്ര യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

Keywords:  Kasaragod, Kumbala, School, Programme, Inauguration, Committee, Chc Health Center, Environment, Additional Si.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia