city-gold-ad-for-blogger

അജ്മലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍; മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി

കാസര്‍കോട്; (www.kasargodvartha.com 23.04.2018) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കാണപ്പെടുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്ത ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ മുഹമ്മദ് അജ്മലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിനും ജില്ലാ പോലീസ് മേധാവി കെ ജി സൈമണിനും തഹസില്‍ദാര്‍ക്കും പരാതി നല്‍കി. പൊതുപ്രവര്‍ത്തകരായ ബാഷ ചെമ്മനാട്, അബ്ദുല്‍ഖാദര്‍ ചെമ്മനാട് എന്നിവരാണ് പരാതി നല്‍കിയത്.

വിഷം അകത്തു ചെന്നതാണ് മരണകാരണമെന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്മലിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.

അജ്മലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍; മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി

ഷാര്‍ജയിലായിരുന്ന അജ്മല്‍ രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശ്ശൂരിലുള്ള സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് വിവരം. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കളെ പോലീസ് വിവരമറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശ്ശൂരിലെത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കി. രാത്രി 11 മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Chemnad, news, Death, Natives, Chief Minister, Collector, SP, Medical College, Railway Station, Found Dead, Mystery On Ajmal's Death; Natives Complained

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia