city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

400 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്ത് യൂത്ത് ലീഗ്

കുന്നുംകൈ: (www.kasaragodvartha.com 26.05.2016) മലയോരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചു നല്‍കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നാനൂറോളം കുടുംബങ്ങള്‍ക്കാണ് ദിനം പ്രതി വെള്ളം നല്‍കി മൗക്കോട് ശാഖ യൂത്ത് ലീഗ് കമ്മിറ്റി നാടിന്റെ ദാഹമകറ്റുന്നത്.

ദിവസം മുപ്പതിനായിരം ലിറ്റര്‍ വെള്ളമാണ് രണ്ട് പഞ്ചായത്തുകളിലായി കമ്മിറ്റി നല്‍കുന്നത്. രണ്ട് മാസം മുമ്പ് തുടക്കമിട്ട ജല വിതരണം ഇപ്പോഴും രാപ്പകല്‍ ഭേദമന്യേ തുടരുകയാണ്. പ്രധാനമായും കുടിവെള്ളം രൂക്ഷമായ ഈസ്റ്റ് എളേരിയിലെ കടുമേനി അംബേദ്കര്‍ കോളനി, പൂങ്ങോട് കോളനി, വാഴപ്പള്ളി, കുന്നുംകൈ, കപ്പാത്തി എന്നിവിടങ്ങളില്‍ ദിനം പ്രതിയും മറ്റിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലും നല്‍കി വരുന്നു.

പഞ്ചായത്ത് വക പൊതു കിണറുകള്‍ പല പ്രദേശത്ത് ഉണ്ടെങ്കിലും അത് ശുചീകരിക്കാനോ ആഴം കൂട്ടാനോ അതാത് തദ്ദേശഭരണസ്ഥാപനങ്ങള്‍ ശ്രമിക്കുന്നില്ലെന്ന ആരോപണമുണ്ട്. മലയോരത്തെ ചൈത്രവാഹിനി പുഴകളും പ്രധാന തോടുകളും കുളങ്ങളും വറ്റി വരണ്ടു.

വേനല്‍ മഴ വന്നെങ്കിലും പുഴകളില്‍ ഇപ്പോള്‍ ഉപ്പു കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. കുടിവെള്ള വിതരണത്തിന് ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് എം കെ റാഷിദ്, സെക്രട്ടറി ഷാനിദ്, നസീബ്, സാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

400 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്ത് യൂത്ത് ലീഗ്

Keywords: Kasaragod, Drinking water, Family, West Eleri , Panchayath, Youth League.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia