city-gold-ad-for-blogger
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്ക് തട്ടിപ്പ്: ഹൈക്കോടതിയില്‍ മുപ്പതോളം പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജികള്‍ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25/07/2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍ നായന്‍മാര്‍മൂല ശാഖകളില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുപ്പതോളം പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജികള്‍ നല്‍കി. സ്ത്രീകള്‍ അടക്കമുള്ള പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കിയ പതിമൂന്നുഹരജികള്‍ തള്ളിയിട്ടുണ്ട്. ഇവരും ഹൈക്കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജരും അപ്രൈസര്‍മാരും ഇടനിലക്കാരുമുള്‍പെടെ ആറുപ്രതികളെയാണ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെല്ലാം റിമാന്റില്‍ കഴിയുകയാണ്. ഈ കേസില്‍ മൊത്തം അറുപത് പ്രതികളാണുള്ളത്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാരും ബന്ധുക്കളുമായ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇനി അറസ്റ്റിലാകാനുള്ള പ്രതികളില്‍ ഏറെപ്പേരും. ഇവരെല്ലാം മുന്‍കൂര്‍ ജാമ്യത്തിനായി കോടതികളെ സമീപിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതെന്നാണ് പോലീസ് പറയുന്നത്.

അതേ സമയം മുട്ടത്തൊടി മുക്കുപണ്ടക്കേസിന്റെ തുടര്‍ അന്വേഷണം സ്തംഭനാവസ്ഥയില്‍ തന്നെയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിനായി ജില്ലാ പോലീസ്‌മേധാവി റിപോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. വിദ്യാനഗര്‍ സി ഐ പ്രമോദാണ് നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് തുടര്‍ അന്വേഷണം ഏറ്റെടുക്കാതെ വിദ്യാനഗര്‍ സി ഐക്ക് ഈ കേസിന്റെ അന്വേഷണചുമതലയില്‍ നിന്നും ഒഴിവാകാനാകില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് ഈ വിഷയത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില രാഷ്ട്രീയപ്രമുഖരുടെ ഇടപെടലുകളും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

Related News: മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി


കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

ഉപ്പള മജ്ബയല്‍ സഹകരണ ബാങ്കിലും 22 ലക്ഷത്തിന്റെ തട്ടിപ്പ്; പാക്കറ്റില്‍ നിന്നും സ്വര്‍ണം അപ്രത്യക്ഷമായി

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി

പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു

പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്

പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍

പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം

പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് തട്ടിപ്പ്: ഹൈക്കോടതിയില്‍ മുപ്പതോളം പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജികള്‍ നല്‍കി

Keywords : Bank, Cheating, Accuse, Court, Investigation, Vidya Nagar, Muttathody bank cheating case: 30 accused approaches HC for bail.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL