city-gold-ad-for-blogger

മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 15/07/2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ ഒരു പ്രതി കൂടി  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാസര്‍കോട് നായന്‍മാര്‍ മൂലയിലെ മാലികാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. ഈ കേസിലെ പ്രതികളില്‍ ചിലരായ അഞ്ച് സ്ത്രീകള്‍ നേരത്തെ ജില്ലാസെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിലെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് മാനേജരും രണ്ട് അപ്രൈസര്‍മാരും ഇടനിലക്കാരുമടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്ത്രീകളടക്കം അറുപതോളം പ്രതികളെ ഈ കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാരും സഹോദരിമാരും ബന്ധുക്കളും അടക്കമുള്ളവര്‍ പ്രതിട്ടികയിലുണ്ട്. തട്ടിപ്പിന് പ്രതികളെ നേരിട്ടുംഅല്ലാതെയും സഹായിച്ചവരാണ് ഇവരില്‍ പലരും. മുക്കുപണ്ടം പണയം വെച്ച് കൈക്കലാക്കിയ പണം നിക്ഷേപിക്കാന്‍ അറസ്റ്റിലായ പ്രതികളുടെ ഭാര്യമാരുടെയും മറ്റും പേരുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയായിരുന്നു.

അതിനിടെ മുട്ടത്തൊടി മുക്കുപണ്ട തട്ടിപ്പ് ഇതുവരെയായിട്ടും ക്രൈംബ്രാഞ്ച് ഏറ്റെടുക്കാത്തതിനെതിരെ വിമര്‍ശനമുയരുന്നു. ഇത്ര ഗുരുതരമായ കേസായിട്ടും ക്രൈംബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാത്തത് അന്വേഷണം അട്ടിമറിക്കുന്നതിനാണോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. രണ്ടുകോടിക്ക് മുകളിലുള്ള തട്ടിപ്പായതിനാല്‍ കേസ് ക്രൈംബ്രാഞ്ച്് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഇന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസിന്റെ ഫയലുകള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് വിവരം.

തട്ടിപ്പില്‍ രാഷ്ട്രീയ സ്വാധീനമുള്ള ചില പ്രമുഖരും ഉള്‍പ്പെട്ടതിനാല്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ കേസിന്റെ ഗതിവിഗതികള്‍. മുട്ടത്തൊടി ബാങ്ക് തട്ടിപ്പ് കേസില്‍ പോലീസിന്റെ തുടരന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുമെന്നുകരുതി പോലീസ് അന്വേഷണത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നുമില്ല.
മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

Related News:
കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

ഉപ്പള മജ്ബയല്‍ സഹകരണ ബാങ്കിലും 22 ലക്ഷത്തിന്റെ തട്ടിപ്പ്; പാക്കറ്റില്‍ നിന്നും സ്വര്‍ണം അപ്രത്യക്ഷമായി

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി

പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു

പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്

പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍

പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം

പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍


Keywords:  Kasaragod, Kerala, High-Court, Accuse, Police, Cheating case, Crime branch, Investigation, Muttathody bank cheating accused pre bail appealed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia