city-gold-ad-for-blogger
Aster MIMS 10/10/2023

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 29/12/2016) തളങ്കര പുഴയില്‍ നിന്ന് മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റുചെയ്തു. കീഴൂരിലെ അബ്ദുല്‍ ലത്തീഫ് (36), കീഴൂര്‍ കടപ്പുറത്തെ അബ്ദുല്ല കുഞ്ഞി (26) എന്നിവരെയാണ് ബുധനാഴ്ച കാസര്‍കോട് എസ്‌ഐ എം ഹസൈനാര്‍ കുട്ടി അറസ്റ്റുചെയ്തത്.
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഇക്കഴിഞ്ഞ ജൂലൈ 19 ന് രാത്രി തളങ്കര കടവത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി മണല്‍കടത്തുന്ന വിവരമറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ പുഴയില്‍ തള്ളിയിട്ടുവെന്നാണ് കേസ്. ഈ കേസില്‍ നേരത്തേ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

Related News:
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍


തളങ്കരയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

Keywords:  Attack, Kasaragod, Kerala, Police, Arrest, Thalangara, Kizhur, 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia