city-gold-ad-for-blogger

തളങ്കരയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 17/08/2016) തളങ്കരയില്‍ പോലീസിനെ ആക്രമിച്ച് പുഴയില്‍ തള്ളിയിട്ട കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കീഴൂരിലെ മുഹമ്മദ് ഷാഫിയെ(40)യാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.

തളങ്കര പുഴകടവില്‍ മണലെടുക്കുന്ന വിവരമറിഞ്ഞ് തീരദേശപോലീസ് സംഘം തടയാനെത്തിയതായിരുന്നു. ഇതോടെ മണല്‍ക്കടത്തുകാര്‍ പോലീസ് സംഘത്തെ ആക്രമിക്കുകയും ബലമായി തോണിയില്‍ കയറ്റി പുഴയിലേക്ക് തള്ളിയിടുകയും ചെയ്തുവെന്നാണ് കേസ്.

പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും വധശ്രമത്തിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലെ ഏതാനും പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഇവരെല്ലാം ഒളിവിലാണ്.
തളങ്കരയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

Related News:
മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

പുഴയില്‍ തള്ളിയിട്ടെന്ന പോലീസിന്റെ പരാതിയില്‍ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍


Keywords: Kasaragod, Kerala, Sand mafia, Arrest, Police, Thalangara, River, Accused, Held, Attack against Police: One more arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia