കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
Oct 11, 2017, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2017) കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (30) ആക്രമിച്ച കേസില്‍ പ്രതികളായ ചേരങ്കൈയിലെ സാബിര്‍ (31), അബ്ദുല്‍ ഹമീദ് (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു പ്രതിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജ്യോതിഷിനെ അപായപ്പെടുത്തുന്നതിനായി അക്രമി സംഘത്തിന് സഹായം ചെയ്തുകൊടുത്ത അണങ്കൂരിലെ മുഹമ്മദ് അഷ്‌റഫിനെയാണ് അറസ്റ്റു ചെയ്തിരുന്നത്. രണ്ടു പേര്‍ കൂടി പിടിയിലായതോടെ ഇനി ഈ കേസില്‍ അറസ്റ്റിലാകാനുള്ളത് രണ്ട് പ്രതികളാണ്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന സാബിറിനെയും അബ്ദുല്‍ ഹമീദിനെയും ചൊവ്വാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
2008 ഏപ്രില്‍ 16ന് നെല്ലിക്കുന്നിലെ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. സിനാന്‍ വധക്കേസില്‍ ജ്യോതിഷ് ഉള്‍പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, arrest, Police, case, Murder attempt case: 2 arrested