city-gold-ad-for-blogger

മംഗലാപുരം ഇരട്ടക്കൊല: പ്രതികളെ ഉദുമയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിച്ച് തെളിവെടുത്തു

ഉദുമ: (www.kasargodvartha.com 11.07.2014) സ്വര്‍ണക്കടത്ത് സംഘത്തില്‍ പെട്ട രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്ന് പേരെ ഉദുമയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിച്ച് കര്‍ണാടക പോലീസ് തെളിവെടുത്തു. ചെര്‍ക്കള സ്വദേശിയായ മുഹമ്മദ് സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് സഫ്‌വാന്‍ (23) എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉദുമ ഫോര്‍ട്ട് ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ സബ്് രജിസ്ട്രാര്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കൊല്ലപ്പെട്ട തലശേരി സെയ്താര്‍ പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ ഫഹീം (5) എന്നിവരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കുണ്ടംകുഴി മരുതടുക്കം ഇളനീരടുക്കത്തെ 10 സെന്റ് സ്ഥലത്തിന്റെ രജിസ്ര്‌ടേഷന്‍ നടത്തിയത് ഉദുമ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു. ഇതുസംബന്ധിച്ച ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയാനാണ് പാണ്ടേശ്വരം പോലീസ് പ്രതികളെയും കൊണ്ട് ഉദുമയിലെത്തിയത്.

ടാറ്റാ സുമോ, സ്‌കോര്‍പ്പിയോ വാഹനങ്ങളിലായാണ് പോലീസ് പ്രതികളെയും പോലീസെത്തിയത്. സംഭവമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഒരുമണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പോലീസ് പ്രതികളെയും കൊണ്ട് മംഗലാപുരത്തേക്ക് തിരിച്ചുപോയി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കര്‍ണാടക പോലീസ് തയ്യാറായില്ല.

കര്‍ണാടക പോലീസ് ഉദുമയിലെത്തുന്ന കാര്യം ബേക്കല്‍ പോലീസിനെയും അിയിച്ചിരുന്നില്ല. വ്യാഴാഴ്ച പ്രതികളിലൊരാളായ മുനവ്വിര്‍ സനാഫിന്റെ ചെര്‍ക്കളയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും കണ്ടെടുത്തിരുന്നു. മരുതടുക്കത്തെ ദാമോധരന്റെ ഭാര്യ കാര്‍ത്ത്യായനയില്‍ നിന്നാണ് സംഘം സെന്റിന് 7,500 രൂപ വില നിശ്ചയിച്ച് 10 സെന്റ് സ്ഥലം വാങ്ങിയത്. ആധാരത്തില്‍ 3,500 രൂപയായിരുന്നു കാണിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മെയ് 15 നാണ് സനാഫിന്റെ പേരില്‍ സ്ഥലം രജിസ്ട്രര്‍ ചെയ്തത്.

തെളിവെടുപ്പിനെത്തിയ പാണ്ടേശ്വരം പോലീസ് ആധാരം തയ്യാറാക്കിയ എഴുത്തുകാരനെയും ചോദ്യം ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗലാപുരം ഇരട്ടക്കൊല: പ്രതികളെ ഉദുമയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിച്ച് തെളിവെടുത്തു


കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്

Keywords : Kasaragod, Murder, Case, Accuse, Police, Karnataka, Mangalore Twin murder, Sanaf, Safwan, Irshad. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia