city-gold-ad-for-blogger

മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

റബ്ബര്‍ തോട്ടത്തിലെ കുന്നുകയറി ഇറങ്ങിയ ശേഷമേ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയപ്പെടുന്ന സ്ഥലത്ത് എത്താന്‍ കഴിയുകയുള്ളു

കുണ്ടംകുഴി: (www.kasargodvartha.com 07.07.2014) മംഗലാപുരത്ത് കള്ളകടത്തുസംഘം കൊലപ്പെടുത്തിയ കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരുടെ മൃതദേഹം കുഴിച്ചുമൂടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്. കുണ്ടംകുഴി ശങ്കരകാട് എന്ന സ്ഥലത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

കുണ്ടംകുഴിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ സഞ്ചരിച്ചാല്‍ ഇളനീരടുക്കത്ത് എത്താം. ഇവിടെനിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് ശങ്കരകാട്. ഇവിടേയ്ക്ക് മാത്രമേ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുകയുള്ളു. പ്രതികളേയും കൊണ്ട് പോലീസ് രാവിലെ തന്നെ ശങ്കരകാട് എത്തിയിരുന്നു. ഇവിടെനിന്നും അരകിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചുവേണം മൃതദേഹം കുഴിച്ചിട്ടതായി പറയുന്ന സ്ഥലത്തെത്താന്‍. ഒരു റബ്ബര്‍തോട്ടം കടന്നുവേണം അവിടേക്ക് ചെല്ലാന്‍. റബ്ബര്‍ തോട്ടത്തിലെ കയറ്റംകയറി ഇറങ്ങിയ ശേഷമേ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയപ്പെടുന്ന സ്ഥലത്ത് ചെല്ലാന്‍കഴിയുകയുള്ളു. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏറെ ക്ലേശമനുഭവിച്ചാണ് ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നത്.

മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല. ആര്‍.ഡി.ഒയും പോലീസ് സര്‍ജനും മംഗലാപുരത്തെ പോലീസ് കമ്മീഷ്ണറും എത്തിയ ശേഷം മാത്രമെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയുള്ളു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ പ്രതികളെ ജീപ്പില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്.
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

Related News:
കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

Keywords : Car, Forest Area, Running, Search, Custody, Kerala, Arrest, Accused, Gold Smuggling,  Kasaragod, Murder Case, Police, Body buried after carrying half KM long.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia