city-gold-ad-for-blogger

ഒടുവിൽ എൻജിനിയർക്ക് മുന്നിൽ മുട്ടുമടക്കി ദേശീയ പാത അതോറിറ്റി: കാസർകോട്ട് മുണ്ടോൾ ബിൽഡിംഗ് പൊളിച്ചുതുടങ്ങി

Mundol Building being demolished for National Highway expansion in Kasaragod.
Photo: Special Arrangement

● കെട്ടിടം ഉടമതന്നെ പൊളിക്കണമെന്ന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
● കെട്ടിട ഉടമ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു.
● ഊരാളുങ്കൽ കമ്പനിയാണ് കെട്ടിടം പൊളിക്കുന്നത്.
● ഒരു മാസത്തിനുള്ളിൽ പൊളിച്ചുനീക്കാൻ നിർദേശം.

കാസർകോട്: (KasargodVartha) നഗരത്തിൽ ദേശീയപാത വികസനത്തിന് പ്രധാന തടസ്സമായിരുന്ന മുണ്ടോൾ ബിൽഡിംഗ് പൊളിച്ചുനീക്കാൻ തുടങ്ങി. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ദേശീയപാത അതോറിറ്റി എൻജിനീയറുടെ നിർദേശങ്ങൾക്കു വഴങ്ങി കെട്ടിടം പൊളിച്ചുമാറ്റുന്നത്.

നാല് നിലകളുള്ള മുണ്ടോൾ ബിൽഡിംഗുമായി ബന്ധപ്പെട്ട തർക്കം, കെട്ടിടത്തിന്റെ വിട്ടുനൽകേണ്ട ഭാഗത്തിന്റെ വിസ്തീർണത്തെ ചൊല്ലിയായിരുന്നു. ഒടുവിൽ, കെട്ടിട ഉടമയും എൻജിനീയറുമായ മുണ്ടോൾ അബ്ദുൽ ഖാദർ പറഞ്ഞ വിസ്തീർണം തന്നെയാണ് നഷ്ടപരിഹാരമായി അംഗീകരിക്കപ്പെട്ടത്. 

ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നൽകിയെങ്കിലും, കെട്ടിടം ഉടമതന്നെ പൊളിച്ചുമാറ്റണമെന്ന് മാസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, താൻ വിട്ടുനൽകിയ കെട്ടിടം പൊളിക്കാൻ തനിക്ക് അധികാരമില്ലെന്നും എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കെട്ടിട ഉടമ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.

നിർമാണ കരാർ കമ്പനിയായ ഊരാളുങ്കലിനെ ഉപയോഗിച്ചാണ് ദേശീയപാത അതോറിറ്റി ഇപ്പോൾ കെട്ടിടം പൊളിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കെട്ടിടം പൂർണമായും പൊളിച്ചുനീക്കാനാണ് നിർദേശം. തർക്കം നിലനിന്നിരുന്നതിനാൽ ഈ കെട്ടിടം ഒഴിവാക്കി വളച്ചാണ് ഡ്രെയിനേജ് നിർമിക്കാൻ ശ്രമമുണ്ടായതെന്നും  ആക്ഷേപം ഉയർന്നിരുന്നു. 

കട്ടർ ഉപയോഗിച്ചും ഇടിച്ചുമാണ് കെട്ടിടം പൊളിക്കുന്നത്. പൊളിക്കേണ്ട ഭാഗം താൻതന്നെ നേരത്തെ അടയാളപ്പെടുത്തി മുറിച്ചുനൽകിയിട്ടുണ്ടെന്ന് മുണ്ടോൾ അബ്ദുൽ ഖാദർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

ദേശീയപാത അതോറിറ്റി നേരത്തെ 1000 സ്‌ക്വയർ ഫീറ്റ് വരെ അധികമായി കണക്കാക്കിയതാണ് തർക്കത്തിന് കാരണമായതെന്നും, ഇപ്പോൾ അത് പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നിശ്ചയിച്ചതിലും 70 ലക്ഷം രൂപ അധികമായി കെട്ടിട ഉടമയ്ക്ക് നൽകേണ്ടിവന്നു. ദേശീയപാത വഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാണ് കെട്ടിടം പൊളിക്കുന്നത്.

Also Read: നഷ്ടപരിഹാരം നൽകിയിട്ടും പൊളിക്കാത്ത കെട്ടിടം; ആറുവരിപ്പാതയിലെ ഈ ചോദ്യചിഹ്നത്തിന് ഉത്തരം എവിടെ?

ഈ കെട്ടിടം പൊളിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

 

Article Summary: The Mundol building demolition for the National Highway begins in Kasaragod.

#Kasaragod #NationalHighway #BuildingDemolition #LegalBattle #Infrastructure #Development

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia