city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹുഭാഷ സാംസ്‌കാരികോത്സവത്തിന് ആറിന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 05.04.2018) സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത്ഭവന്‍ സംഘടിപ്പിക്കുന്ന ബഹുഭാഷ സാംസ്‌കാരികോത്സവത്തിനും ഷേണി ജന്മശതാബ്ദിഘോഷത്തിനും ശനിയാഴ്ച തുടക്കമാകും. കന്നഡ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചാണ് പരിപാടി. ഏപ്രില്‍ ഏഴ് മുതല്‍ 10 വരെ കാസര്‍കോട്, ബദിയടുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഭരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 9:30ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കൈത്രപം ദാമോദരന്‍ നമ്പൂതിരി, ഉളിയത്തായ വിഷ്ണു ആസ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. യക്ഷഗാന കലാപണ്ഡിതന്‍ ഡോ. പ്രഭാകര ജോഷി അധ്യക്ഷനാകും. ഷേണി ദശമുഖ ദര്‍ശനം വിഷയത്തില്‍ സെമിനാര്‍, പകല്‍ 12:0ന് യക്ഷഗാന താളമദള എന്നിവയുണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭാഷാവിനിമയ സൗഹൃദം, മൂന്നിന് ബഹുഭാഷ കാവ്യോത്സവം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് പ്രാദേശിക പത്രഭാഷയെ കുറിച്ചുള്ള സംവാദമാണ് പരിപാടി. ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും. വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവരെ ആദരിക്കും. 7.30ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ പൂരക്കളി, യക്ഷഗാനം, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും.

ബഹുഭാഷ സാംസ്‌കാരികോത്സവത്തിന് ആറിന് തുടക്കം

എട്ടാം തീയ്യതി രാവിലെ 10ന് ബദിയടുക്ക ഗുരുസദനഹാളില്‍ ബഹുഭാഷ കാവ്യോത്സവം കവി പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചുമണിക്ക് സാസ്‌കാരിക സമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതാം തീയ്യതി രാവിലെ 10.30 മുതല്‍ കാഞ്ഞങ്ങാട് പി സ്മാരകഹാളില്‍ ബഹുഭാഷ സാംസ്‌കാരിക സര്‍ഗോത്സവം പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനംചെയ്യും. ഡോ: സി ബാലന്‍ അധ്യക്ഷനാകും. കിഴക്കുംകര ചൈതന്യ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.

പത്താം തീയ്യതി മഞ്ചേശ്വരം ഗോവിന്ദപൈനഗറില്‍ ബഹുഭാഷ സാംസ്‌കാരിക സര്‍ഗോത്സവം കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വിവേക് റൈ ഉദ്ഘാടനംചെയ്യും. ഡോ: വി പി പി മുസ്തഫ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ദിവസവും സംവാദവും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. സംഘാടക സമിതി ജനല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം ചന്ദ്രപ്രകാശ്, ടി എ ഷാഫി, സി എല്‍ ഹമീദ്, റോബിന്‍ സേവ്യര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Cultural, Multi Linguistic, Program, Press Meet, Inauguration, Multi-Linguistic Cultural Fest Starts On April 6th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia