മോട്ടോര്‍ സൈക്കിള്‍ യാത്രികനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
May 18, 2016, 06:00 IST
ചെമ്മനാട്: (www.kasargodvartha.com 18.05.2016) മോട്ടോര്‍ സൈക്കിള്‍ യാത്രികനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ചു. ചെമ്മനാട് മനക്കോത്തിലെ മണികണ്ഠ(30) നാണ് സംഘം ചേര്‍ന്നുള്ള കല്ലെറില്‍ പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നെല്ലിക്കുന്ന് ചെറിയപാലത്തിനു സമീപത്താണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന മണികണ്ഠനെ ഒരു സംഘം ആള്‍ക്കാര്‍ പ്രകോപനമൊന്നും കൂടാതെ കല്ലെറിയുകയായിരുന്നു. സഹോദരന്റെ മോട്ടോര്‍ സൈക്കിളിലാണ് മണികണ്ഠന്‍ യാത്ര ചെയ്തിരുന്നത്.
കല്ലേറില്‍ മണികണ്ഠന്റെ ശരീരത്തില്‍ പരിക്കേല്‍ക്കുകയും, ഹെല്‍മറ്റ് തകരുകയും ചെയ്തു. ഇയാളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കല്ലേറില്‍ മണികണ്ഠന്റെ ശരീരത്തില്‍ പരിക്കേല്‍ക്കുകയും, ഹെല്‍മറ്റ് തകരുകയും ചെയ്തു. ഇയാളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Chemnad, Assault, Stone, Injured, Nellikunnu, Police, Case, Motor Cycle, Bridge, Town Police, Investigation.