ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍; കൂടുതല്‍ പെണ്‍കുട്ടികളെ പീഢിപ്പിച്ചതായി സൂചന
Aug 23, 2012, 21:45 IST
നീലേശ്വരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. മടിക്കൈ ബങ്കളം മൂലായിപള്ളിയിലെ ബിജുവിനെയാണ് (26) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
നീലേശ്വരം പട്ടേനയിലെ പഴനെല്ലി സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ബിജുവിനെ നീലേശ്വരം എസ് ഐ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനായി നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ബിജു ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയും ഓട്ടോയില്‍വെച്ചും ഹോട്ടല്‍ മുറിയിലും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പീഢന വിവരം വീട്ടുകാരോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് ബിജുവിനെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണത്തെതുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്.
അതിനിടെ കൂടുതല്‍ പെണ്‍കുട്ടികളെ ഈ രീതിയില്‍ ബിജു പീഢിപ്പിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വെളിപ്പെടുത്തി. ബിജുവിനെ പോലീസ് ആശുപത്രിയില്‍ ലൈംഗീക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി.പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുമായി ബിജു പ്രണയത്തിലാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു
Keywords: Molestation, Student, Auto driver, Remand, Nileshwaram, Kanhangad, Kasaragod