city-gold-ad-for-blogger

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു
നീലേശ്വരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ മടിക്കൈ ബങ്കളം മൂലായി പള്ളിയിലെ ബിജുവി(26)നെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

നീലേശ്വരം പട്ടേനയിലെ പഴനെല്ലി സ്വദേശിനിയായ 17കാരിയെയാണ് ബിജു പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യന്നൂരിലെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനായി നീലേശ്വരം ബ­സ് സ്റ്റാന്‍­ഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി.ഈ സമയത്ത് ഓട്ടോയുമായി വന്ന ബിജു താന്‍ പയ്യന്നൂരിലേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കയറിയാല്‍ പയ്യന്നൂരില്‍ ഇറക്കാമെന്നും അറിയിച്ചു.

ഇതേ തുടര്‍ന്ന് ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ബിജു ഓട്ടോ നിര്‍­തു­കയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഒരു ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി അവിടെ വെച്ചും പീഡിപ്പിച്ചു. പയ്യന്നൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പഴനെല്ലിയിലെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി മാതാവിന്റെ വീട്ടില്‍ എത്തിയില്ലെന്നറിഞ്ഞ് വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.

ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ചൊവ്വാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും തന്നെ ഓട്ടോ ഡ്രൈവറായ ബിജു പീഡിപ്പിച്ച വിവരം വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ബിജുവിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ലൈംഗിക പീഡനത്തിന് പോലീസ് കേസെടുക്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജുവിനെ പിന്നീട് അറസ്റ്റ് ചെയ്തു.

Keywords: Student, Molestation, Auto driver, Arrest, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia