city-gold-ad-for-blogger

സഹകരണ ബാങ്ക് പിഗ്മി ഏജന്റിനെ അക്രമിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി

മഞ്ചേശ്വരം: (www.kasargodvartha.com 25.05.2016) സഹകരണ ബാങ്ക് പിഗ്മി ഏജന്റിനെ അക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം വിഫലമായി. മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബേങ്ക് ബഡാജെ ബ്രാഞ്ചിലെ പിഗ്മി ഏജന്റായ ഗോവിന്ദപൈ കോളേജിന് സമീപം താമസിക്കുന്ന വേണുഗോപാല(36)നെയാണ് രണ്ടംഗ സംഘം ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ പൊസോട്ട് ദേശീയ പാതയിലാണ് സംഭവം. പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈക്ക് വെട്ടേറ്റ് ഞരമ്പ് മുറിഞ്ഞ വേണുഗോപാലിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഗോപാല കലക്ഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വേണുഗോപാലയെ തടഞ്ഞ് നിര്‍ത്തി പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തപ്പോഴാണ് അക്രമം നടത്തിയത്. വേണുഗോപാലിനെ വടിവാള്‍ കൊണ്ട് ഇടതു കൈത്തണ്ടയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു.

മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.


സഹകരണ ബാങ്ക് പിഗ്മി ഏജന്റിനെ അക്രമിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി

Keywords: Co-operation-bank, Cash, Manjeshwaram, Kasaragod, College, Assault, Hospital, Police, Case, Bike, Investigation, Money snatching attempt foiled.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia