city-gold-ad-for-blogger

ദമ്പതികളെ അക്രമിച്ച് സ്വര്‍ണവും പണവും കാറും തട്ടിയ കേസ്; പ്രതികള്‍ കൊണ്ടുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 10/09/2016) മഞ്ചേശ്വരം കടമ്പാര്‍ കട്ടയില്‍ വൃദ്ധദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ച കേസില്‍ പ്രതികള്‍ കൊണ്ടുപോയ കാര്‍ കര്‍ണാടകയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പണമ്പൂര്‍ ജംഗ്ഷനിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് കര്‍ണാടകയിലെത്തി റിറ്റ്‌സ് കാര്‍ കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചു.

ദമ്പതികളെ അക്രമിച്ച് സ്വര്‍ണവും പണവും കാറും തട്ടിയ കേസ്; പ്രതികള്‍ കൊണ്ടുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍
Representational image
കടമ്പാര്‍ കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. രവീന്ദ്രനാഥ് ഷെട്ടിയെയും ഭാര്യ മഹാലക്ഷ്മിയെയും പുലര്‍ച്ചെ ഒരു മണിയോടെയെത്തിയ നാലംഗ മുഖംമൂടി സംഘം ആക്രമിക്കുകയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുകയുമായിരുന്നു.

കവര്‍ച്ചയ്ക്കുശേഷം ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടാണ് സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറുമായി സ്ഥലം വിട്ടത്. ഈ കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വീട്ടില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഇവ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


Related News:
മഞ്ചേശ്വരത്ത് വൃദ്ധ ദമ്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ചു

Keywords:  Kasaragod, Kerala, Car, Attack, Assault, Money looting case: car found abandoned.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia