ഒരു വര്‍ഷം മുമ്പ് ആദൂരില്‍നിന്നും കാണാതായ യുവാവിനെ എറണാകുളത്തെ ജ്യൂസ് കടയില്‍ കണ്ടെത്തി
Sep 1, 2016, 11:05 IST
ആദൂര്‍: (www.kasargodvartha.com 01/09/2016) ഒരു വര്‍ഷം മുമ്പ് ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഡൂരില്‍ നിന്നും കാണാതായ യുവാവിനെ എറണാകുളത്തെ ജ്യൂസ് കടയില്‍ പോലീസ് കണ്ടെത്തി. അഡൂര്‍ ചീനപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല ഹാരീസിനെയാണ് (22) എറണാകുളം പാലാരിവട്ടത്തെ ജ്യൂസ് കടയില്‍ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാരിസ് എറണാകുളത്തുണ്ടെന്ന് വ്യക്തമായത്.
ആദൂര്‍ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം ജ്യുസ് കടയില്‍ നിന്നും ഹാരിസിനെ കസ്റ്റഡിയിലെടുത്തു. നാടു വിട്ട ശേഷം എറണാകുളത്ത് എത്തിയ ഹാരിസ് പാലാരിവട്ടത്തെ ജ്യുസ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. യുവാവിനെ വ്യാഴാഴ്ച ആദൂരിലെത്തിക്കും. ആദൂര്‍ എസ്‌ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഹാരിസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നത്.
വീടു വിട്ടു പോയതിന് ശേഷം ഹാരിസ് ആറു മാസം വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. യുവാവ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആവുക കൂടി ചെയ്തതോടെ ബന്ധുക്കള്‍ ആശങ്കയിലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഒരു വര്‍ഷത്തോളമായി മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് മുഹമ്മദ് ആദൂര്‍ പോലീലസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ഹാരീസിനെ കാണാതായ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും തീവ്രവാദസംഘടനയായ ദാഇഷില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും ചില പത്രമാധ്യമങ്ങളും ചാനലുകളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.
ഹാരിസിനെ കണ്ടെത്തിയതോടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകളെല്ലാം അവസാനിക്കുകയും ചെയ്തു.
Related News:
ആദൂരില്‍ നിന്നും കാണാതായ യുവാവ് എറണാകുളത്ത് തന്നെയുള്ളതായി പോലീസ്
ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍
Keywords: Kasaragod, Adhur, Police, Investigation, Custody, SI, Juice, Mobile, Family, Complaint.