ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍
Aug 6, 2016, 11:06 IST
അഡൂര്‍: (www.kasargodvartha.com 06/08/2016) ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനിലെത്തി. അഡൂര്‍ ചീനപ്പാടിയിലെ മുഹമ്മദാണ് പരാതിയുമായി ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എറണാകുളത്തേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ മകന് അബ്ദുല്‍ ഹാരിസി (20)നെ കുറിച്ച് കഴിഞ്ഞ ആറു മാസമായി ഒരു വിവരവുമില്ലെന്നാണ് പിതാവിന്റെ പരാതി.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. ആറുമാസം മുമ്പാണ് അവസാനമായി ഹാരിസുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഇതിനു ശേഷം പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിംഗ് ചെയ്യുന്നതല്ലാതെ എടുത്തിരുന്നില്ല. പിന്നീട് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ചെയ്ത നിലയിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Adoor, Youth, Police, complaint, father, Ernakulam, Job, Missing, Investigation, Son goes missing: father lodged complaint.