കൂട്ടുകാരനോടൊപ്പം വീടുവിട്ട അധ്യാപികയെ എറണാകുളത്ത് കണ്ടെത്തി
Jun 4, 2016, 11:30 IST
നീലേശ്വരം: (www.kasargodvartha.com 04.06.20160 കൂട്ടുകാരനോടൊപ്പം വീടുവിട്ട അധ്യാപികയെ എറണാകുളത്ത് കണ്ടെത്തി. നീലേശ്വരം കൊല്ലംപാറ പയ്യംകുളം സ്വദേശിനിയും ഉദുമയിലെ ഒരു സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയുമായ പ്രജിന(25) യാണ് കൂട്ടുകാരനോടൊപ്പം വീടുവിട്ടത്. ജൂണ്‍ രണ്ടിനാണ് അധ്യാപികയെ കാണാതായത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാരനോടെപ്പം പോയതാണെന്ന് വ്യക്തമായത്.
ഇരുവരും തിരുവനന്തപുരത്തും പിന്നീട് എറണാകുളത്തെ പ്രജിനയുടെ ബന്ധുവീട്ടിലുമെത്തി എന്ന് പോലീസിന് വിവരം കിട്ടിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ഇവര്‍ എറണാകുളത്തുണ്ടെന്ന് പോലീസ് വ്യക്തമായത്.
നീലേശ്വരം പോലീസ് നല്‍കിയ വിവരമനുസരിച്ച് എറണാകുളം പോലീസിന്റെ സഹായത്തോടെ അധ്യാപികയെ കണ്ടെത്തുകയായിരുന്നു. പ്രജിനയെ ശനിയാഴ്ച ഉച്ചയോടെ നീലേശ്വരത്തെത്തിച്ചു. വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രജിനയുടെ ഭര്‍ത്താവ് വെള്ളിക്കോത്ത് സ്വദേശി പ്രമോദ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയതിനു ശേഷമായിരുന്നു യുവതി വീടുവിട്ടത്. മൂന്നു വയസ്സുള്ള കുട്ടിയെ നീലേശ്വരം പയ്യംകുളത്തെ സ്വന്തം വീട്ടിലാക്കിയ ശേഷമായിരുന്നു യുവതി പോയത്.

അധ്യാപികയുടെ കൂട്ടുകാരന്‍ വെള്ളിക്കോത്ത് സ്വദേശി മുന്‍ ഗള്‍ഫുകാരനാണ്. ഇപ്പോള്‍ നാട്ടില്‍ ജോലിചെയ്യുകയാണ്.
Keywords: Kasaragod, Neeleswaram, Teacher, Friend, Thiruvananthapuram, Police, Mobile, Court, Hosdurg, Youth, Child, Husband.