പുഴയില്‍ കാണാതായ അനസിന്റെ മൃതദേഹം കണ്ടെത്തി
Mar 11, 2013, 09:52 IST
ചെര്‍ക്കള: സുഹൃത്തുക്കളോടൊപ്പം തെക്കില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേവിഞ്ച കല്ലുംകൂട്ടം എളിഞ്ചികയിലെ അഹമദ്-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനസി(19) ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ചെ നാല് മണിയോടെ തെക്കില്‍ പാലത്തിന് പടിഞ്ഞാറ് വശം അല്‍പം താഴെയായി പുഴയോരത്ത് കണ്ടെത്തിയത്.
മൃതദേഹം പിന്നീട് വീട്ടിലേക്ക് മാറ്റുകയും തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഉച്ചയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
ഞായറാഴ്ച വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പമാണ് അനസ് പുഴക്കടവിലെത്തിയത്. പുഴയുടെ മധ്യഭാഗത്തേക്കു നീന്തി എത്തിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. കരയിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂട്ടുകാര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. വൈകാതെ വിദ്യാനഗര്‍ എസ്.ഐ. ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസും കാസര്‍കോട് ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു ജോസഫിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനാവിഭാഗവും എത്തി.
ഞായറാഴ്ച പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുഴയില്‍ ഏഴു മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും കിട്ടിയിരുന്നില്ല. അഗ്നിശമനസേനയുടെ ഡിങ്കിബോട്ടിലും ഏഴു തോണികളില്‍ നാട്ടുകാരുമാണു തിരച്ചിലിനു നേതൃത്വം നല്‍കിയത്. തെക്കില്‍ കടവിലെ നിരവധി മണല്‍ത്തൊഴിലാളികളും സഹായത്തിനുണ്ടായിരുന്നു. തിരച്ചിലിനു കൂടുതല്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തെക്കില്‍ ദേശീയപാതയില്‍ രാത്രി ഗതാഗതം തടസപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
പിന്നീട് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുനരാരംഭിച്ചു. എന്നാല്‍ കളക്ടര്‍ എത്താത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചിരുന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എഡി.എം. എച്ച്. ദിനേശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പിന്നീട് തിങ്കളാഴ്ച പുലര്‍ചയോടെ നേവിയുടെ സേവനം ലഭ്യമാക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
Related News:
യുവാവിനെ തെക്കില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായി
അനസിന് വേണ്ടിയുള്ള തിരച്ചില്‍; പ്രകോപിതരായ നാട്ടുകാര്‍ വാഹനം തടഞ്ഞു
Keywords: Cherkala, Kasaragod, Youth, Natives, Kerala, school, Anas, Fire Force, Bevinje, Annual Day, Chandragiri, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.