യുവാവിനെ തെക്കില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായി
Mar 10, 2013, 16:07 IST
![]() |
| Mohammed Anas |
കൂട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൂഴിത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്. പ്ലസ്ടു വരെ പഠിച്ച അനസ് അതിന് ശേഷം കാസര്‍കോട്ടെ ഇന്‍ഫിനിറ്റി വസ്ത്രാലയത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. അനസിനെ ഒഴുക്കില്‍ പെട്ട് കാണാതായ വിവരമറിഞ്ഞ് പ്രദേശത്തെ ഒരു സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഇടക്ക് വെച്ച് നിര്‍ത്തി. ആഘോഷത്തിനെത്തിയവരും തിരച്ചിലില്‍ പങ്ക് കൊണ്ടു. തിരച്ചില്‍ ചന്ദ്രഗിരി പാലത്തിന് സമീപത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നസീറയാണ് അനസിന്റെ മാതാവ്. സഹോദരങ്ങള്‍: ഉവൈസ്, റിനാസ്, റഫ്‌നാസ്.
(Updated)
പുഴയില്‍ കാണാതായ അനസിന്റെ മൃതദേഹം കണ്ടെത്തി
Keywords: Cherkala, kasaragod, Youth, Natives, Kerala, school, Anas, Fire Force, Bevinje, Annual Day, Chandragiri, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.










