മന്ത്രി ഇ ചന്ദ്രശേഖരന് പള്ളിക്കര ദുരന്തത്തില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
Jun 18, 2016, 21:43 IST
പള്ളിക്കര: (www.kasargodvartha.com 18/06/2016) പള്ളിക്കരയിലുണ്ടായ ദുരന്തത്തില്‍ മരിച്ച ആറു പേരുടെ വീട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകിട്ടാണ് മന്ത്രി ചേറ്റുകുണ്ടിലെ ഇവരുടെ വീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ ഖബറടക്കിയ ചേറ്റുകുണ്ട് ബാദുഷ ജുമാ മസ്ജിദ് ഖബര്‍സ്ഥാനും അദ്ദേഹം സന്ദര്‍ശിച്ചു.
വീട്ടുകാരെ അദ്ദേഹം ആശ്വസിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഐ എന്‍ എല്‍ നേതാവുമായ മൊയ്തീന് കുഞ്ഞി കളനാട് മന്ത്രിക്ക് നിവേദനം നല്കി. സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, മൊയ്തീന് കുഞ്ഞി കളനാട്, ഷൗക്കത്ത് പൂച്ചക്കാട് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കര പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ചേറ്റുകുണ്ടിലെ സക്കീന (45), മകന് സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന് ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന് അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് മരിച്ചത്.
Related News:
പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
പള്ളിക്കര അപകടം: മരണം അഞ്ചായി, നാട് തേങ്ങുന്നു
പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു; ഒരാളുടെ നില ഗുരുതരം
Keywords : Minister, visit, Pallikara, Accident, Death, Kasaragod, Revenue Minister E Chandrashekaran.