city-gold-ad-for-blogger

ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി

ചേറ്റുകുണ്ട്: (www.kasargodvartha.com 14.06.2016) നാടിനെ നടുക്കിയ പള്ളിക്കര വാഹനാപകടത്തില്‍ മരിച്ച കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും. ചേറ്റുകുണ്ട് ബാദുഷ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഖബറടക്കം നടക്കുക. മരിച്ച ആറ് പേര്‍ക്കുമുള്ള ഖബര്‍ തയ്യാറായികഴിഞ്ഞു. ജെ സി ബി ഉപയോഗിച്ചാണ് ഖബറൊരുക്കിയത്.

സക്കീന (45), മകള്‍ ഷാനിറ (18), സക്കീനയുടെ മകന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31) എന്നിവരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തോയമ്മല്‍, പുതിയകോട്ട, അതിഞ്ഞാല്‍ എന്നിവിടങ്ങളിലായി മയ്യത്ത് കുളിപ്പിച്ചു.

സക്കീനയുടെ മകന്‍ സജീറി (22) ന്റേയും ഖൈറുന്നിസയുടെ മകള്‍ ഫാത്വിമ (മൂന്ന്) യുടേയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കുളിപ്പിച്ച ശേഷം ചേറ്റുകുണ്ടിലേക്ക് കൊണ്ടുപോയി.

കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഇ ദേവദാസ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മടിക്കൈ കമ്മാരന്‍, എം കുഞ്ഞികൃഷ്ണന്‍, ബംഗളം കുഞ്ഞികൃഷ്ണന്‍, ദാമോദര പണിക്കര്‍, എ ഹമീദ് ഹാജി, എസ് കെ കുട്ടന്‍ തുടങ്ങി നിരവധിപേര്‍ പോസ്റ്റുമോര്‍ട്ടം നടന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.

എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, എ അബ്ദുര്‍ റഹ്മാന്‍, മമ്മു ചാല, അഷ്‌റഫ് എടന്നീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എന്‍ എ അബ്ദുല്‍ സലാം, ഖാദര്‍ അറഫ, മുഹമ്മദ് റാഫി തങ്ങള്‍, സക്കറിയ ഉളിയത്തടുക്ക, അനീസ് ഉദുമ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് ഷാ, ഉസാമ കാഞ്ഞങ്ങാട് തുടങ്ങി നിരവധി നേതാക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മയ്യത്ത് കുളിപ്പിച്ച മാലിക് ദീനാര്‍ ജുമാ മസ്ജിദിലും എത്തിയിരുന്നു.

എല്ലായിടത്തും ശോകമുഖമായ അന്തരീക്ഷമായിരുന്നു. ദുരന്തത്തില്‍ വിറങ്ങലിച്ച നാട് ഒന്നടങ്കം വീട്ടിലേക്കും ഖബറടക്കം നടക്കുന്ന ചേറ്റുകുണ്ട് ജുമാ മസ്ജിദിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആറുപേരുടേയും മൃതദേഹങ്ങള്‍ വീട്ടില്‍കൊണ്ടുപോകാതെ പള്ളിപ്പരിസരത്തായിരിക്കും പൊതുദര്‍ശനത്തിന് വെക്കുക.

ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി

ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി

ആറുപേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും; ഖബറുകള്‍ തയ്യാറായി


Keywords: Pallikara, Kasaragod, Kerala, Kasaragod, Kerala, Pallikara, Accidental-Death, Accidental-Death, Injured, hospital, Police, fire force, Car-Accident, Car accident in Pallikkara, Pallikkara Accident: death toll raised to 6.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia