city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യദിനത്തിലെ സംഘര്‍ഷം ആസൂത്രിതമെന്ന് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട്; പ്രത്യേകസംഘം അന്വേഷിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.09.2017) ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ കോട്ടപ്പാറയില്‍ ഡിവൈഎഫ്ഐ നടത്തിയ യുവജനപ്രതിരോധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ മാവുങ്കാലിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനാണ് പ്രത്യേക ടീമിനെ നിയോഗിക്കുന്നത്.

മാവുങ്കാല്‍ അക്രമം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിക്കുമ്പോള്‍ ഒരുകൂട്ടം പോലീസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെപ്പോലെ അഴിഞ്ഞാടുകയായിരുന്നുവെന്ന് ബിജെപി നേതൃത്വവും കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ സംഭവത്തെക്കുറിച്ച് ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഇരു പാര്‍ട്ടി നേതൃത്വങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ (എസ്ഐടി) ടീമിന് വിടാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

മാവുങ്കാല്‍ അക്രമത്തില്‍ വെള്ളരിക്കുണ്ട് സി ഐ എം സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇരുപാര്‍ട്ടിയിലെയും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. രണ്ട് പോലീസ് വാഹനങ്ങളും നിരവധി സ്വകാര്യവാഹനങ്ങളും മാവുങ്കാല്‍ ടൗണിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അന്ന് അക്രമത്തിനിരയായി. പോലീസുകാര്‍ ബിജെപി പ്രവര്‍ത്തകരെയും വ്യാപാര സ്ഥാപനങ്ങളെയും അക്രമിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.

പോലീസ് അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തിയിരുന്നു. പ്രതിരോധ സംഗമം കഴിഞ്ഞ് സമാധാനപരമായി തിരിച്ചുവരികയായിരുന്ന തങ്ങളെ മാവുങ്കാലില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയാണ് ചെയ്തതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തില്‍ ശേഖരിച്ചിരുന്ന കല്ലുകള്‍ ഉപയോഗിച്ച് മാവുങ്കാലില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയാണ് ചെയ്തതെന്ന് ബിജെപിയും ആരോപിച്ചിട്ടുണ്ട്.

അതേ സമയം മാവുങ്കാലിലെ അക്രമം ആസൂത്രിതമാണെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അക്രമം ആസൂത്രണം ചെയ്തത് ജില്ലക്ക് പുറത്തു നിന്നാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുന്നതാണ് ഉചിതമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നുണ്ട്. ഇക്കാര്യം അവര്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. ആരോപണം ബിജെപി നേതൃത്വത്തിനും പോലീസിനും നേരെ ആയതിനാല്‍ നിക്ഷ്പക്ഷനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും ജില്ലാ പോലീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അന്ന് നടന്ന അക്രമ സംഭവങ്ങളില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഉള്‍പ്പെടെ നൂറോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു. പല പ്രതികളും ഒളിവിലുമാണ്.

മാവുങ്കാല്‍ അക്രമ സംഭവങ്ങള്‍ പ്രത്യേക ഏജന്‍സിയെ ഏല്‍പ്പിക്കുന്നതില്‍ ഇരു രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സമ്മതമായതിനാല്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.


ബിജെപിയുടെ ദേശീയപാത ഉപരോധം ആര്‍ ഡി ഒയുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു



അക്രമം തടയാനെത്തിയ പോലീസിനെ തടഞ്ഞു; പോലീസ് വാന്‍ തകര്‍ത്തു, 120 പേര്‍ക്കെതിരെ കേസ്

ഡിവൈഎഫ്‌ഐ പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

മാവുങ്കാലിലുണ്ടായത് തെരുവുയുദ്ധം; പോലീസ് അക്രമം അഴിച്ചുവിട്ടതായി ആക്ഷേപം, 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു, ഹോട്ടലും തകര്‍ത്തു

ബി ജെ പി - ആര്‍ എസ് എസ് ശക്തി കേന്ദ്രത്തിലെ ഡി വൈ എഫ് ഐയുടെ യുവജന പ്രതിരോധസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Report, Mavungal attack; Report to home affairs department

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia