city-gold-ad-for-blogger

ബിജെപിയുടെ ദേശീയപാത ഉപരോധം ആര്‍ ഡി ഒയുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2017) പോലീസിന്റെ പക്ഷപാതപരമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി മാവുങ്കാലില്‍ നടത്തിയ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു. നിരപരാധികളായ ആളുകള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും നിക്ഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ ഡോ. പി കെ ജയശ്രീ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കലക്ടറുടെ മേല്‍നോട്ടത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്നും ആര്‍ ഡി ഒ പറഞ്ഞു. കോട്ടപ്പാറ ജംഗ്ഷനിലാണ് ബിജെപി ഉച്ചയ്ക്ക് 12 മണിയോടെ ഉപരോധം തുടങ്ങിയത്. പിന്നീട് പ്രകടനമായി എത്തി ഉപരോധം മാവുങ്കാല്‍ ദേശീയപാതയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഉപരോധ സംഘത്തില്‍ അണിനിരന്നത്.

ഉപരോധം കാരണം ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വാഹനഗതാഗതം പോലീസ് വഴിതിരിച്ചുവിട്ടു. വൈകീട്ട് നാല് മണിയോടെയാണ് ഉപരോധ സമരം പിന്‍വലിച്ചത്.

ബിജെപിയുടെ ദേശീയപാത ഉപരോധം ആര്‍ ഡി ഒയുടെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു


Keywords:  Kerala, Kanhangad, news, BJP, Politics, National highway, RDO, Collector, BJP lifts road protest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia