city-gold-ad-for-blogger

മാങ്ങാട് തീവെപ്പ് കേസ്: ഗൂഢാലോചനയില്‍ പങ്കാളികളായ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം- ആം ആദ്മി പാര്‍ട്ടി

കാസര്‍കോട്: (www.kasargodvartha.com 23/11/2015) ആം ആദ്മി പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മാങ്ങാടിന്റെ വീട് കത്തിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രചോദനം നല്‍കിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു.

ഒരു മനുഷ്യന്റെ അവസാന ആശ്രയമായ അവന്റെ ഭവനം കത്തിച്ചാമ്പലാക്കാന്‍ ഇറങ്ങിത്തിരിച്ച കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും മുഴുവന്‍ നഷ്ട പരിഹാരവും പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ നീചപ്രവൃത്തി ചെയ്ത കുറ്റവാളികള്‍ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും സമൂഹം ഒന്നടങ്കം അവരെ ഒറ്റപ്പെടുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെയുള്ള അന്വേഷണങ്ങള്‍ മാതൃകാപരമാണ്. ഈ കേസിന്റെ തുടര്‍ നടപടികള്‍ക്കിടയില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഗൂഢാലോചനയില്‍ പങ്കാളിയായ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ സമര മുറകളുമായി ജനങ്ങളിലേക്കിറങ്ങുമെന്ന് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസ്താവിച്ചു.

ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണങ്കൈ, ജോയിന്റ് കണ്‍വീനര്‍ ഡാലി ടീച്ചര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ്, ഇബ്രാഹിം മാങ്ങാട്, യൂസഫ് മാങ്ങാട്, ഹുസൈന്‍ കൊല്ലംപാടി, ബാലന്‍ തൃക്കരിപ്പൂര്‍, വിനോദ്കുമാര്‍ കാഞ്ഞങ്ങാട്, അഷ്‌റഫ് സി.എം, അബ്ബാസ് ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

മാങ്ങാട് തീവെപ്പ് കേസ്: ഗൂഢാലോചനയില്‍ പങ്കാളികളായ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം- ആം ആദ്മി പാര്‍ട്ടി

Related News: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച കേസ്: ബാലകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പെടെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords : Mangad, Fire, Case, Police, Complaint, Investigation, Kasaragod, Aam Aadmi Party.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia