city-gold-ad-for-blogger

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച കേസ്: ബാലകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പെടെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 21/11/2015) ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച് 20 ലക്ഷം രൂപയുടെ നഷ്ടംവരുത്തിയ കേസില്‍ ബാലകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മാങ്ങാട്ടെ ഇബ്രാഹിമിന്റെ വീട് കത്തിച്ചകേസിലാണ് മാങ്ങാട്ടെ പ്രജിത്ത് എന്ന് വിളിക്കുന്ന കുട്ടാപ്പി (25) നാഗേഷ്(26), പ്രജീഷ്(25), വിജേഷ് (28) എന്നിവരെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായകിന്റേയും ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ നവംബര്‍ 12ന് പുലര്‍ച്ചെയാണ് ആം ആദ്മി നേതാവിന്റെ വീട് തീവെച്ച് നശിപ്പിച്ചത്. ഉദുമ പഞ്ചായത്തിലെ വെടിക്കുന്ന് വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇബ്രാഹിം മത്സരിച്ചതിനെതുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞിരുന്നു. മറ്റൊരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിച്ച മൂന്നാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 28 വോട്ടിന് തോറ്റിരുന്നു.എല്‍.ഡി.എഫാണ് ഇവിടെ വിജയിച്ചത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇവിടെ 50 വോട്ട് നേടിയിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണം.

മാങ്ങാട്ടെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്നും പെട്രോള്‍ ഊറ്റിയാണ് ഇബ്രാഹിമിന്റെ വീടിന് പ്രതികള്‍ തീയിട്ടതെന്ന് പോലീസ് പറഞ്ഞു. പ്രജിത്ത് ബാലകൃഷ്ണന്‍ വധക്കേസിലെ പ്രധാന പ്രതിയാണ്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച കേസ്: ബാലകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പെടെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Related News:
ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വീടുകത്തിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം

Keywords: Bekal, Kasaragod, Mangad, Arrest, Congress, Kerala, Aam Aadmi Party Leader, House set fire: 4 arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia