വീട്ടമ്മയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച രണ്ടംഗസംഘത്തിലെ ഒരാള്‍ പിടിയില്‍
May 8, 2016, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2016) വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച രണ്ടംഗസംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. കുമ്പള പേരാല്‍ കണ്ണൂരിലെ കെ പ്രസന്നനെ(30)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
മായിപ്പാടി ബി സി റോഡിലെ ഗോപാലന്റെ ഭാര്യ ചന്ദ്രാവതി(62)ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഗോപാലന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രസന്നനും ദിവാകരനും ചന്ദ്രാവതിയെ മര്‍ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ചന്ദ്രാവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.