ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
Aug 21, 2013, 11:04 IST
കാസര്‍കോട്: വ്യാപാരിയായ ഭര്‍ത്താവ് പുലര്‍ചെ പച്ചക്കറികൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് പോയപ്പോള്‍ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. അഡൂര്‍ പന്നിക്കുളം കര്‍ഡൂരിലെ മുനീര്‍ (22) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് ആദൂര്‍ എസ്.ഐ. എ. ദാമോദരനും സംഘവുമാണ് മുനീറിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുനീറിന്റെ സുഹൃത്തുക്കളായ ദേലമ്പാടി അഡൂര്‍ ദേവറടുക്കത്തെ ആസി (21), അഷ്‌റഫ് (20) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് പുലര്‍ചെയാണ് സംഭവം.
21 കാരിയായ യുവതിയുടെ ഭര്‍ത്താവ് സ്ഥിരമായി പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ യുവതിയും ഒരുവയസുള്ള മകനും വീട്ടില്‍ തനിച്ചാണെന്ന വിവരമറിഞ്ഞ പ്രതികള്‍ വീട്ടുപരിസരത്ത് പുലര്‍ച്ചെ കാറുമായെത്തി കാത്ത്‌നില്‍ക്കുകയും ഭര്‍ത്താവ് പോയ തക്കംനോക്കി വാതില്‍ തകര്‍ത്ത് അകത്തുകടന്ന മുനീര്‍ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ അകത്തുണ്ടായിരുന്ന മുനീറും പുറത്ത് കാറിലിരിക്കുകയായിരുന്ന അസിയും അഷ്‌റഫും വന്നകാറില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുനീര്‍ ഒളിവില്‍ പോവുകയായിരുന്നു. എറണാകുളത്ത് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്തുവരികയാണ് മുനീര്‍.
Related News:
പുലര്‍ചെ ഭര്‍ത്താവ് പുറത്തു പോയപ്പോള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം
പുലര്‍ചെ ഭര്‍ത്താവ് പുറത്തു പോയപ്പോള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം
Keywords: Adoor, Rape Attempt, Youth, Youth, Kasaragod, Kerala, Morning, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ചൊവ്വാഴ്ച വൈകിട്ട് ആദൂര്‍ എസ്.ഐ. എ. ദാമോദരനും സംഘവുമാണ് മുനീറിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുനീറിന്റെ സുഹൃത്തുക്കളായ ദേലമ്പാടി അഡൂര്‍ ദേവറടുക്കത്തെ ആസി (21), അഷ്‌റഫ് (20) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് പുലര്‍ചെയാണ് സംഭവം.
![]() |
മുനീര്‍ |

Also read: