സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചയാള്‍ അറസ്റ്റില്‍
May 10, 2016, 07:30 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2016) സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചയാളെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ആരിക്കാടി മാളിക ഹൗസിലെ കെ എസ് കുഞ്ഞിക്കോയയാണ് അറസ്റ്റിലായത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ഇവര്‍ക്കു നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കുഞ്ഞിക്കോയയെ പോലീസ് പിടികൂടിയത്.
ടൗണ്‍ പോലീസ് എസ് ഐ വി മോഹനന്‍ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം.

Keywords: Kasaragod, Police, Bus stand, Women, Town police, disturbance, Arikkadi, SI, V Mohanan, Arrested.