ലോറി മറിഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്: അപകട കാരണം സ്റ്റിയറിംഗിലെ തകരാര്‍
Jun 8, 2016, 10:30 IST
അജാനൂര്‍: (www.kasargodvartha.com 08.06.2016) ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. പെരുമ്പാവൂരില്‍ നിന്ന് മുംബൈയിലേക്ക് പൈനാപ്പിളും കയറ്റിപ്പോകുകയായിരുന്ന കെ എല്‍ 40 എച്ച് 8991 നമ്പര്‍ ലോറിയാണ് മറിഞ്ഞത്.
മാവുങ്കാലിനടുത്ത മൂലക്കണ്ടം വളവില്‍ ദേശീയപാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍മാരായ പാലക്കാട് കണ്ണന്നൂരിലെ അനന്തകൃഷ്ണന്‍(34), വടക്കാഞ്ചേരി പാലക്കുളമ്പിലെ വിപിന്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ലോറിയുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ പാടെ തകര്‍ന്ന നിലയിലാണ്. ഓടിക്കൊണ്ടിരിക്കുന്ന ലോറി വളവ് തിരിക്കുമ്പോള്‍ സ്റ്റിയറിംഗ് ബ്ലോക്കായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ദേശീയപാതയിലെ വാഹന ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.
Keywords: Kasaragod, Ajanur, Lorry, Driver, Mavungal, Police, Vehicle, Accident, Injured, Staring, Travelling, Pineapple.