city-gold-ad-for-blogger

പന്നിക്ക് വെച്ച കെണിയില്‍ പുലി ചത്ത കേസില്‍ സ്ഥലം ഉടമ കുടുങ്ങും?;ഗള്‍ഫുകാരനായ സ്ഥലം ഉടമക്ക് നോട്ടിസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2018) പൂടംകല്ല് ഓണിയില്‍  പന്നിക്ക് വെച്ച കെണിയില്‍ വീണ് പുള്ളിപ്പുലി ചത്ത സംഭവത്തില്‍ ഗള്‍ഫുകാരനായ സ്ഥലം ഉടമക്ക് വനംവകുപ്പ് നോട്ടീസ് അയക്കും. ഓണിയിലെ ഗള്‍ഫുകാരനായ മുണ്ടാത്ത് സുകുമാരനാണ് വനംവകുപ്പ് നോട്ടീസ് നല്‍കുന്നത്. സുകുമാരന്റെ വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് താമസം. അതുകൊണ്ട് തന്നെ പന്നിക്കെണി വെച്ചത് മറ്റാരെങ്കിലും ആവാമെന്നാണ് വനംവകുപ്പ് കരുതുന്നത്. പരിസരവാസികളെയും സംശയിക്കുന്നവരെയും വനംവകുപ്പ് ചോദ്യം ചെയ്തുവരികയാണ്.

പന്നിക്ക് വെച്ച കെണിയില്‍ പുലി ചത്ത കേസില്‍ സ്ഥലം ഉടമ കുടുങ്ങും?;ഗള്‍ഫുകാരനായ സ്ഥലം ഉടമക്ക് നോട്ടിസ്

അതേ സമയം വനംവകുപ്പിന്റെ അനാസ്ഥയാണ് പുലി ചാകാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തലയൂരാന്‍ പുലി ചത്ത കുറ്റം തദ്ദേശവാസികളില്‍ ചുമത്താന്‍ നീക്കം നടത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പുലി കെണിയില്‍ കുടുങ്ങി ചത്തതിന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Forest, Animal, Pig, Death, Leopard Trapped in pig's Trap; notice for land owner.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia