പൊവ്വല്‍ എഞ്ചി. കോളേജില്‍ അക്രമം; 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 13, 2012, 10:57 IST
കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലീസ് ഇ.ശി നിയമം 308ാം വകുപ്പ് പ്രകാരം കേസെടുത്തു. നായന്മാര്‍മൂല സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ സി.എ അബ്ദുല്‍ ജസീമി(22)നെയാണ് എസ്.എഫ്.ഐ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വലതുകൈയുടെ മുട്ടിന് താഴെ വെട്ടേറ്റു എല്ലിന് പൊട്ടലുണ്ടാകുകയും ഞരമ്പ് മുറിയുകയും ചെയ്തതിനാല്‍ ജസിമിനെ വ്യാഴാഴ്ച അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വിദ്യാനഗറിലെ സ്വാകാര്യാശുപത്രിയിലാണ് ജസീം ചികിത്സയിലുള്ളത്. അനൂപ്, പ്രേംജിത്ത്, ലിജോ വര്‍ഗീസ്, അശ്വിന്‍, വിശ്രുത് തുടങ്ങി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
Also read
പൊവ്വലില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു
Keywords: Kasaragod, Attack, Stabbed, LBS College Povval, Engineering Student