പൊവ്വലില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു
Apr 12, 2012, 19:43 IST
![]() |
| Abdul Jazeem |
നായന്മാര്‍മൂല സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ സി.എ അബ്ദുല്‍ ജസീമി(22)നെയാണ് വലതുകൈക്ക് വെട്ടേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ജാസിമിനെ വെട്ടിയതെന്ന് ആശുപത്രിയിലെത്തിയ സഹപാഠികള്‍ പറഞ്ഞു.
വലതുകൈയുടെ മുട്ടിന് താഴെ വെട്ടേറ്റു എല്ലിന് പൊട്ടലുണ്ടാകുകയും ഞരമ്പ് മുറിയുകയും ചെയ്തതിനാല്‍ ജസിമിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ക്ലാസില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് അക്രമം നടത്തിയത്. ശനിയാഴ്ച കോളജിന് അവധി പ്രഖ്യാപിക്കാനിരിക്കെയാണ് കോളജില്‍ വീണ്ടും അക്രമം തലപൊക്കിയത്.
Keywords: Kasaragod, Attack, Stabbed, LBS College Povval, Engineering Student, Abdul Jaseem Nainmarmoola







