കുണ്ടംകുഴി ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവും വെള്ളിയും കൊള്ളയടിച്ച സംഘത്തില്‍ രാജസ്ഥാന്‍ യുവതിയും; പിടിയിലാകാനുള്ളത് നാലുപ്രതികള്‍
Dec 12, 2016, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 12/12/2016) കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്നും 450 ഗ്രാം സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച സംഘത്തില്‍ രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയും ഉണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചു. രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയും ഉത്തര്‍ പ്രദേശ് സ്വദേശികളായ യുവാക്കളുമുള്‍പ്പെടെ നാലുപേരെയാണ് ഇനി കേസില്‍ പിടികിട്ടാനുള്ളത്.
രാജസ്ഥാന്‍ സ്വദേശിനി ഓംവതി, ഉത്തര്‍ പ്രദേശ് ധനുപുരയിലെ ബുജ്പാല്‍, ലഖന്‍സിങ്ങ്, യാദിറാം എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഓംവതിയെ കണ്ടെത്താന്‍ രാജസ്ഥാന്‍ പോലീസിന്റെയും മറ്റ് പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെയും സഹായം അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ സിബിതോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തേടിയിട്ടുണ്ട്.
ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ നവംബര്‍ 21ന് ധനുപുരയിലെ നേഥറാം(35), കവര്‍ച്ചാസംഘത്തിന് വീടും വാഹനവുമടക്കമുള്ള സൗകര്യം ചെയ്തുകൊടുത്ത അണങ്കൂരിലെ മൂക്കന്‍ ഷെരീഫ്(38) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. അണങ്കൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഓംവതി ഉള്‍പ്പെടെയുള്ള കവര്‍ച്ചാസംഘം മൂന്നുമാസത്തോളം താമസിച്ച് കവര്‍ച്ചാപദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
മൂക്കന്‍ ഷെരീഫ് തരപ്പെടുത്തിക്കൊടുത്ത അണങ്കൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ റെഡിമെയ്ഡ് വസ്ത്രവില്‍പ്പനക്കാരെന്ന വ്യാജേനയാണ് കവര്‍ച്ചാസംഘം താമസിച്ചിരുന്നത്. കുണ്ടംകുഴി ജ്വല്ലറിയില്‍ കവര്‍ച്ച നടന്ന് പിറ്റേദിവസം ഓംവതി പ്രതികളിലൊരാള്‍ക്കൊപ്പം കാസര്‍കോട്ടുനിന്നും കടന്നുകളയുകയായിരുന്നു. മറ്റുപ്രതികള്‍ പിന്നീടാണ് കാസര്‍കോട് വിട്ടത്.
ഒക്ടോബര്‍ അഞ്ചിനാണ് സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയ ആയുധങ്ങളും കുറച്ച് വെള്ളി ആഭരണങ്ങളും മാത്രമാണ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്. സ്വര്‍ണവും ഭൂരിഭാഗം വെള്ളി ആഭരണങ്ങളും കണ്ടെത്താനായിട്ടില്ല.
Related News:
കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും അടക്കം 14 ലക്ഷത്തിന്റെ കവര്‍ച്ച
കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്‍കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; പിന്നില്‍ അന്യസംസ്ഥാന സംഘം, പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Keywords: Jwellery, Kundamkuzhi, Kasaragod, Robbery, Case, Gold, Silver, Weapons, Kundamkuzhi-jwellery-robbery-Rajastani-suspected