city-gold-ad-for-blogger
Aster MIMS 10/10/2023

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 22.11.2016) കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചക്കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് 39 പവന്‍ സ്വര്‍ണവും നാലരകിലോ വെള്ളിയും പണവും കവര്‍ന്ന കേസിലാണ് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തത്.

ഉത്തര്‍പ്രദേശ് ധനുപുര സ്വദേശി നേതുറാം സിംഗ്(35), ബദിയഡുക്ക നെല്ലിക്കട്ടയിലെ മൂക്കന്‍ ഷരീഫ് എന്ന ഷരീഫ്(38) എന്നിവരെയാണ് ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായ നേതുറാമിന്റെ സഹോദരനാണ്. ഇയാളെയും മലയാളി സ്ത്രീയടക്കമുള്ള മറ്റു നാലു പ്രതികളെയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളില്‍ നിന്നും കുറച്ച് വെള്ളിയാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനു പുലര്‍ച്ചെയാണ് കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കവര്‍ച്ച ചെയ്തത്. കെ അശോകന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കമ്പിളി വില്‍പനയ്‌ക്കെന്ന വ്യാജേന കാസര്‍കോട്ടെത്തിയ സംഘം അണങ്കൂരില്‍ വാടക വീടെടുത്താണ് ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത്. ഒരു സ്ത്രീയുടെ സഹായത്തോടെയാണ് നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഷരീഫിനെ സംഘം പരിചയപ്പെടുന്നത്. പിന്നീട് വാഹനത്തിന്റെ ആര്‍ സി ഉടമ ആകണമെന്ന് സംഘം ഷരീഫിനോട് ആവശ്യപ്പെടുകയും അതിനു തയാറാകാതെ ഷരീഫ് വാടകയ്ക്ക് വാന്‍ ഏര്‍പ്പെടുത്തി കൊടുക്കുകയുമായിരുന്നു. ഈ വാനിലാണ് സംഘം കുണ്ടംകുഴിയിലെത്തി മോഷണം നടത്തിയത്. തിരിച്ച് അണങ്കൂരിലെ താവളത്തിലെത്തിയ സംഘം അന്നു തന്നെ ഉത്തര്‍പ്രദേശിലേയ്ക്കു കടക്കുകയായിരുന്നു.

സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും സൈബര്‍ സെല്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ നൂറോളം പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. എസ്‌ഐ ഫിലിപ്പ് തോമസ്, എഎസ്‌ഐമാരായ കെ നാരായണന്‍, ലക്ഷ്മി നാരായണന്‍, സി കെ ബാലകൃഷ്ണന്‍, ശ്രീജിത്ത് നായര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കെ എം മധു, സി ശിവദാസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്.

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Keywords:  Kerala, kasaragod, Kundamkuzhi, Jewellery, Jweller-robbery, Accuse, Held, Police, arrest, CCTV, Shareef, Anangoor.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL