കെ എസ് ആര്‍ ടി സി ബസുകള്‍ ബുധനാഴ്ച മുതല്‍ ചളിയംകോട് പാലം വഴി ഓടിത്തുടങ്ങും
Apr 12, 2016, 21:36 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2016) കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് നിര്‍മാണത്തിനായി നിര്‍ത്തിവെച്ചിരുന്ന ചളിയംകോട് വഴിയുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കും. കെ എസ് ആര്‍ ടി സി ബസുകള്‍ ബുധനാഴ്ച മുതല്‍ ചളിയംകോട്ടെ പുതിയ പാലത്തിലൂടെ ഓടിത്തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. കെ എസ് ടിപി അധികൃതരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഒന്നര വര്‍ഷത്തിലധികമായി കെ എസ് ആര്‍ ടി സി ബസുകള്‍ ദേളി വഴി ചുറ്റിയാണ് സര്‍വീസ് നടത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അനുമതി ഇല്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പുതിയ പാലത്തിലൂടെ സര്‍വീസ് നടത്താന്‍ സാധിച്ചിരുന്നില്ല. പാലത്തിന് ഫിറ്റ്‌നസ് നല്‍കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണം. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.
Related News: ചളിയംകോട് പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകുന്നു
Keywords : Kasaragod, Kanhangad, Road, Development project, KSRTC-bus, Chaliyamgod, KSRTC to restart service through Chaliyamgod.