കെ എം അഹ് മദ് മാധ്യമ പുരസ്‌ക്കാരം വിതരണം ചെയ്തു
Dec 17, 2015, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 17/12/2015)പ്രസ് ക്ലബ്ബിന്റെ കെ എം അഹ്മദ് മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ന്യൂസ് കാസര്‍കോട് ബ്യൂറോയിലെ ക്യാമറാ മാന്‍ ഷാജു ചന്തപ്പുരയ്ക്ക് പ്രശസ്ത തമിഴ് സാഹിത്യ കാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ സമ്മാനിച്ചു. ബുധനാഴ്ച വൈകുന്നേരം കാസര്‍കോട് പ്രസ് ക്ലബ്ബും സാഹിത്യവേദിയും കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ജൂറിയുടെ പ്രശംസക്ക് പാത്രമായ ഏഷ്യാനെറ്റ് തൃശൂര്‍ ബ്യൂറോയിലെ ക്യാമറാമാന്‍ സോളമന്‍ റാഫേലിന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉപഹാരം നല്‍കി. ഡോ. അംബികാസുതന്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. വി വി പ്രഭാകരന്‍ പ്രശംസാപത്രം വായിച്ചു.
സാഹിത്യ വേദി പ്രസിഡണ്ട് റഹ്്മാന്‍ തായലങ്ങാടി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ്, കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍, നാരായണന്‍ പേരിയ, എ എസ് മുഹമ്മദ് കുഞ്ഞി, മുജീബ് അഹ്്മദ്, ഷാജു ചന്തപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതവും പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ടി എ ഷാഫി നന്ദിയും പറഞ്ഞു.
Related News:
കെ എം അഹ്‌മദ് മാഷിന്റെ ഓര്‍മകളില്‍ കാസര്‍കോട്ടെ പൗരാവലി