ദുബൈയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
Oct 30, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 30/10/2016) ഹൃദയാഘാതം മൂലം ഇക്കഴിഞ്ഞ ബുധനാഴ്ച ദുബൈ ജബല്‍ അലിയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കാസര്‍കോട് ശ്രീബാഗിലുവിലെ ഖാദറിന്റെ (48) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2.20 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലെത്തിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീബാഗില്‍ ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കം നടക്കും. യു എ ഇ യിലുള്ളവര്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബൈ മുഹൈസിനയില്‍ ഉള്ള മയ്യത്ത് പരിപാലന കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന മയ്യത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനെത്തണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ദുബൈയില്‍ ജബല്‍ അലിയില്‍ സിഗരറ്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഖാദര്‍ ജോലി കഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related News:
കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം ദുബൈയില്‍ മരണപ്പെട്ടു
Also Read:
ശിരോവസ്ത്രം നിര്‍ബന്ധമാക്കി; ഇറാനിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം കളിക്കില്ല
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീബാഗില്‍ ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കം നടക്കും. യു എ ഇ യിലുള്ളവര്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബൈ മുഹൈസിനയില്‍ ഉള്ള മയ്യത്ത് പരിപാലന കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന മയ്യത്ത് നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനെത്തണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related News:
കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം ദുബൈയില്‍ മരണപ്പെട്ടു
Also Read:
ശിരോവസ്ത്രം നിര്‍ബന്ധമാക്കി; ഇറാനിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം കളിക്കില്ല
Keywords: Kasaragod, Kerala, Death, Deadbody, Natives, Dubai, Gulf, Ambulance, Hospital, Treatment, Khader's dead body will be buried on Monday.